ഗുരുശിഷ്യ ഹസ്ത ശില്പ പ്രശിക്ഷണ്‍ പ്രോഗ്രാം തെയ്യം മുഖരൂപ നിര്‍മ്മാണ പരിശീലനം സമാപിച്ചു;  മാവുങ്കാല്‍ വ്യാപാര ഭവനില്‍ നടന്ന പരിപാടി ബാലചന്ദ്രന്‍ കൊട്ടോടി ഉദ്ഘാടനം ചെയ്ത് സുവനീര്‍ പ്രകാശനം ചെയ്തു

മാവുങ്കാല്‍:ഗുരുശിഷ്യ ഹസ്ത ശില്പ പ്രശിക്ഷണ്‍ പ്രോഗ്രാം തെയ്യം മുഖരൂപ നിര്‍മ്മാണ പരിശീലനത്തിന്റെ സമാപിച്ചു. മാവുങ്കാല്‍ വ്യാപാര ഭവനില്‍ നടന്ന പരിപാടി ബാലചന്ദ്രന്‍ കൊട്ടോടി ഉദ്ഘാടനം ചെയ്ത് സുവനീര്‍ പ്രകാശനം ചെയ്തു. ഹാന്‍ഡിക്രാഫ്റ്റ് സര്‍വീസ് സെന്റര്‍ തൃശൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ദര്‍ശന രാഘവന്‍ അധ്യക്ഷയായി. ക്യാമ്പില്‍ പങ്കെടുത്ത 30 പരിശീലകര്‍ക്ക് സര്‍ട്ടിഫിക്കറ്റ്
വിതരണവും നടത്തി. ജി. പി.എസ് പുതിയ കണ്ടം ഹെഡ്മിസ്ട്രസ് ശോഭന, അജാനൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെമ്പര്‍ എം പി മധു , വിവേകാനന്ദക്ലബ്ബ് രക്ഷാധികാരി വി.പി.ഹര്‍ഷന്‍, മാവുങ്കാല്‍ വനിതാ സൊസൈറ്റി സെക്രട്ടറി കരുണാകരന്‍. എന്നിവര്‍ സംസാരിച്ചു. അനില്‍ കാര്‍ത്തിക സ്വാഗതവും, ഹാന്‍ഡി ക്രാഫ്റ്റ് സര്‍വീസ് സെന്റര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് വിനോദം ഡിവിഷന്‍ ക്ലാര്‍ക്ക് വിനോദന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!