സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി എ കെ നാരായണന്‍ അനുസ്മരണം നടത്തി

കാഞ്ഞങ്ങാട് : സിപിഐഎം ജില്ല സെക്രട്ടറി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സിഐടിയു അഖിലേന്ത്യ ഉപഭാരവാഹി സഹകാരി തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് ജനകീയനായ കാഞ്ഞങ്ങാട്ടെ പ്രമുഖ സിപിഐഎം നേതാവായിരുന്ന എ കെ നാരായണന്റെ രണ്ടാം ചരമ അനുസ്മരണ ദിനം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി വിവിധ പരിപാടികളോടെ നടത്തി . അതിയാമ്പുരില്‍ നടന്ന അനുസ്മരണയോഗം ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം എം രാഘവന്‍ അധ്യക്ഷനായി. മുതിര്‍ന്ന നേതാവ് പി അപ്പുക്കുട്ടന്‍ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി വി രമേശന്‍ ,സാബു അബ്രഹാം .ജില്ലാ കമ്മിറ്റി അംഗം പി കെ നിഷാന്ത് , എ കെ നാരായണന്റെ പത്‌നി കെ ഇന്ദിര ,ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.വി സുജാത , കെ.വി രാഘവന്‍, വി വി പ്രസന്നകുമാരി , കാറ്റാടി കുമാരന്‍, കെ സബീഷ് , ശിവജി വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ രാജ്‌മോഹനന്‍ സ്വാഗതം പറഞ്ഞു. രാവിലെ ഏരിയയിലെ വിവിധ ബ്രാഞ്ചുകളില്‍ പ്രഭാത വേരിയും അനുസ്മരണ യോഗങ്ങളും നടത്തി.

 

error: Content is protected !!