കീക്കാന്‍ രാമചന്ദ്രറാവു മെമ്മോറിയല്‍ ഗവ:യു.പി. സ്‌കൂളില്‍ കമനീയമായ സെല്‍ഫി പോയിന്റ്

കീക്കാന്‍ : രാമചന്ദ്രറാവു മെമ്മോറിയല്‍ ഗവ:യു.പി. സ്‌കൂള്‍ കീക്കാനില്‍ അക്കാദമിക മാസ്റ്റര്‍ പ്ലാനിലെ 17-ാമത്തെ പ്രൊജക്ടായ ജൈവ വൈവിധ്യ ഉദ്യാനത്തില്‍ ഒരുക്കിയ സെല്‍ഫി പോയിന്റ് പ്രവാസി വ്യവസായി രാജന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു.. പി.ടി.എ പ്രസിഡന്റ് പ്രശാന്ത് അധ്യക്ഷതവഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ സതീഷ് കാവടി, സത്യന്‍ പൂച്ചക്കാട്, രവിവര്‍മന്‍ മാസ്റ്റര്‍, നാരായണന്‍ കെ, ലത്തീഫ്, അഷ്‌റഫ് കെ.എം, വിമല , പ്രീതി വിജയന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ കെ.എം ദിലീപ് കുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷീന ഇ.കെ നന്ദിയും പറഞ്ഞു. –

 

error: Content is protected !!