കാസര്‍കോട് ജില്ലയില്‍ ആകെ 38 ഗ്രാമപഞ്ചായത്തുകള്‍ 3 മുന്‍സിപ്പാലിറ്റികള്‍ ആറു ബ്ലോക്ക് പഞ്ചായത്തുകള്‍ ഒരു ജില്ലാ പഞ്ചായത്ത് എന്നിവ ഉള്‍പ്പെടെ 48 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ആണ് ഡിസംബര്‍ 11ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ ആകെ 725 വാര്‍ഡുകളിലേക്കായി 1242 പോളിസ്റ്റേഷനുകള്‍ സജ്ജീകരിക്കും നഗരസഭകളില്‍ 120 വാര്‍ഡുകളിലേക്കായി 128 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും ഇങ്ങനെ ആകെ 1370 പോളിസ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജീകരിക്കുന്നത് ബ്ലോക്ക് പഞ്ചായത്തില്‍ 92 ഡിവിഷനുകളിലേക്ക് ജില്ലാ പഞ്ചായത്തില്‍ 18 ഡിഷനുകളിലേക്ക് ആണ് മത്സരം നടക്കുന്നത് ആകെ 955 നിയോജകമണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് ജില്ലയില്‍ നടക്കുന്നത് . 11 , 12,190 വോട്ടര്‍മാരാണ് ആകെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ അഞ്ചു ലക്ഷത്തി ഇരുപത്തി നാലായിരത്തി ഇരുപത്തിരണ്ട് പേര്‍ പുരുഷന്മാരും 588156 പേര്‍ വനിതകളുമാണ് 12 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ജില്ലയില്‍ വോട്ടര്‍മാരായുണ്ട് 129 പ്രവാസി വോട്ടര്‍മാര്‍ക്കും ജില്ലയില്‍ വോട്ട് അവകാശമുണ്ട് .ഡിസംബര്‍ 11ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പോളിംഗ് രേഖപ്പെടുത്താനുള്ള സമയം വൈകിട്ട് ആറുമണിക്ക് ക്യൂവില്‍ നില്‍ക്കുന്ന മുഴുവന്‍ വോട്ടര്‍മാര്‍ക്കും ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അവസരം നല്‍കും. ജില്ലയിലാകെ 119 പ്രശ്‌നബാധ്യത ബൂത്തുകളാണ് നിര്‍ണയിച്ചിട്ടുള്ളത്. പ്രശ്‌നബാധിത ബൂത്തുകളില്‍ കെല്‍ട്രോണ്‍ മുഖേന വെബ്കാസ്റ്റിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ജില്ലാതല മോണിറ്ററിംഗ് സെന്റര്‍ പ്രവര്‍ത്തിക്കും
