കാഞ്ഞങ്ങാട് : നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കാഞ്ഞങ്ങാട് പിജി ഡിപ്പാര്‍ട്‌മെന്റ് ഓഫ് കൊമേഴ്സിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സ്മരണികയ്ക്കായുള്ള കവര്‍ ചിത്രം ക്ഷണിക്കുന്നു.
കോമേഴ്സ് വിഭാഗത്തിന്റെ 50 വര്‍ഷത്തെ യാത്രയും പൈതൃകവും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. കൈചിത്രം, പെയിന്റിംഗ്, ഡിജിറ്റല്‍ ആര്‍ട്ട് എന്നിവ ഉള്‍പ്പെടെയുള്ള ഏതുവിധത്തിലുള്ള ചിത്രങ്ങളും പരിഗണിക്കും.
താല്പര്യമുള്ളവര്‍ അവരുടെ സൃഷ്ടികള്‍ goldencommerce50@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് സമര്‍പ്പിക്കണമെന്ന് അറിയിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം ഔദ്യോഗിക സ്മരണികയുടെ കവര്‍ പേജില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.
