കാഞ്ഞങ്ങാട്: ആടാനും പാടാനും ഞങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളുടെ സ്‌നേഹവും പരിഗണനയും മാത്രമേ ഞങ്ങള്‍ കൊതിക്കുന്നുള്ളൂ. കുഞ്ഞു കുഞ്ഞു മോഹങ്ങള്‍ പൂവിടുമ്പോള്‍ ഞങ്ങളുടെ മനസ്സിന്റെ സന്തോഷം എത്ര മാത്രമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. ഹോസ്ദുര്‍ഗ്ഗ് ബിആര്‍ സിയുടെ ലോക ഭിന്നശേഷി വാരാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ആരോമല്‍ ഇ പി , വൃന്ദാ രാജന്‍ ,യഥുനാ മനോജ്, സനോജ് കെ എന്നിവരുടെ വാക്കുകള്‍ നമ്മുക്ക് ഓരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പാണ്. സാമൂഹിക പുരോഗതിക്കായി ഭിന്നശേഷി സമൂഹത്തെ വളര്‍ത്തിയെുക്കുക എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം . ചടങ്ങില്‍ ഹോസ്ദുര്‍ഗ്ഗ് എ ഇ ഒ കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കണ്ണന്‍ പാര്‍ത്ഥസാരഥി, സ്‌പെഷല്‍ട്രയിനിംഗ് കോളേജ് അധ്യാപിക പി ജെ ബിന്‍സി എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് സ്‌പെഷല്‍ ടീച്ചര്‍ ട്രയിനിംഗ് സെന്ററിലെ അധ്യാപക വിദ്യാര്‍ത്ഥികളുടെ സംഗീത ശില്പം അരങ്ങേറി. തുടര്‍ന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഭിന്നശേഷി കലാകാരന്‍മാരുടേയും ബി ആര്‍ സി പ്രവര്‍ത്തകരുടേയും കലാപരിപാടികള്‍ അരങ്ങേറി. ചടങ്ങിന് ഹോസ്ദുര്‍ഗ് ബി പി സി സനില്‍കുമാര്‍ വെള്ളുവ സ്വാഗതവും , സുമ ടീച്ചര്‍ നന്ദിയും പറഞ്ഞു.
