ജെ.സി.ഐ തൃക്കരിപ്പൂരിന്റെ സ്ഥാനാരോഹണ ചടങ്ങ് നടത്തി

തൃക്കരിപ്പൂര്‍: ജെ.സി.ഐ തൃക്കരിപ്പൂര്‍ 2026 ലെ ഭാരവാഹികളുടെ സ്ഥാന രോഹണ ചടങ്ങുകള്‍ നടന്നു. തൃക്കരിപ്പൂര്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ കെ.എന്‍ പ്രശാന്ത് മുഖ്യാതിഥിയായിരുന്നു. ജെ.സി.ഐ എന്നത് പുതിയ തലമുറക്ക് സമൂഹിക പ്രതിബന്ധതയുണ്ടാക്കാന്‍ ഉതുകുന്ന യുവ പ്രസ്ഥാനമാ ണെന്ന് എഴുത്തുകാരന്‍ കെ.എന്‍ പ്രശാന്ത് ഓര്‍മ പ്പെടുത്തി. ജെ.സി.ഐ 19 മേഖല പ്രസിഡന്റ് അരുണ്‍ പ്രഭു വിശിഷ്ടാതിഥിയായി. പ്രോഗ്രാം ഡയരക്ടര്‍ ഫസലുറഹ്‌മാന്‍ ഏ.എം സ്വാഗതം പറഞ്ഞു. ജെ.സി.ഐ 19 മേഖല വൈസ് പ്രസിഡന്റ് സന്ദീപ് ഷേണായി, തൃക്കരിപ്പര്‍ ചാപ്റ്റര്‍ പ്രസിഡന്റ് രേഷ്മ വിജു, സെക്രട്ടറി ഷഹാന, പുതുതായി തിര ഞ്ഞെടുക്ക പ്പെട്ട പ്രസിഡന്റ് ഫലാഹ് അബ്ദുല്‍ സലാം, സെക്രട്ടറി അഖ്ദസ് അബൂബക്കര്‍, ട്രഷറര്‍ അനൂപ്പ് പ്രസംഗിച്ചു. ജെ.സിഐ ആദ്യ ത്തെ സ്റ്റാര്‍ പ്രസിഡന്റിനുള്ള അവാര്‍ഡ് നേടിയ രേഷ്മ വിജുവി നെ മുന്‍ തൃക്കരിപ്പൂര്‍ ചാപ്റ്റര്‍ പ്രസിഡന്റുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു.

 

error: Content is protected !!