കാഞ്ഞങ്ങാട്: സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസിയായ വീട്ടമ്മ കണ്ടത് കൂറ്റന്‍ പെരുപ്പാമ്പിനെ. വീട്ടിലാണെങ്കില്‍ പുരുഷന്മാര് ആരുമുണ്ടായിരുന്നില്ല. മറ്റൊന്നും ആലോചിക്കാതെ ഒരു കമ്പുമായി പെരുമ്പാമ്പിനെ വീട്ടമ്മ ചാക്കിലാക്കി. കടിഞ്ഞിമൂലയില്‍ ആണ് സംഭവം. കു ടുംബശ്രീ എഡിഎസ് പ്രവര്‍ത്തക ദിവ്യാപ്രകാശന് ആണ് പാമ്പിനെ പിടികൂടിയത്. ശനിയാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. അയല്വാ സികളായ ഗിരിജ, ഗീത, ബിന്ദു, ദേവനന്ദ എന്നിവരുടെ വീട്ടിലാണ് പെരുമ്പാമ്പ് എത്തിയത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പെരുമ്പാമ്പ് ഓടി ര ക്ഷപ്പെടാന്‍ ശ്രമിക്കുകയും അടുത്ത പറമ്പിലേക്ക് പോകുകയും ചെയ്തു. പിന്നാലെ എത്തിയ ദിവ്യ പ്രകാശന് സാഹസികമായിട്ടാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പിന്നീട് ഫോറസ്റ്റ് അധികൃതരെ വിവരമറിച്ചെങ്കിലും പാമ്പിനെ പിടികൂടാന്‍ നിങ്ങള്‍ക്ക് അധികാരം ഇല്ലെന്നും പിടികൂടിയിട്ടുണ്ട് എങ്കില്‍ അത് ഫോറസ്റ്റ് ഓഫീസില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് വീട്ടമ്മ കൂട്ടാക്കിയില്ല. പിന്നീട് രാത്രി ഏറെ വൈകിയാണ് ഫോറസ്റ്റ് അധികൃതര്‍ എത്തി പാമ്പിനെ ഏറ്റുവാങ്ങിയത്.
