എല്‍ഡിഎഫ് പ്രകടന പത്രിക ‘അഭിമാനം കാഞ്ഞങ്ങാട് ‘ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട് : വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാടിന്റെ സമഗ്ര വികസനത്തിനുതകുന്ന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന പ്രകടനപത്രിക ‘ അഭിമാനം കാഞ്ഞങ്ങാട് ‘ പ്രകാശനം ചെയ്തു കാഞ്ഞങ്ങാട് ജനങ്ങളില്‍ നിന്നും സമാഹരിച്ച അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രകടനപത്രിക തയ്യാറാക്കിയത് ഭാവി കാഞ്ഞങ്ങാടിനെ രൂപപ്പെടുത്തുന്ന ഒട്ടേറെ പരിപാടികള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് പത്രികയുടെ പ്രകാശനം കാഞ്ഞങ്ങാടിന്റെ വിവിധ മേഖലകളില്‍ വ്യക്തികള്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
യുഡിഎഫിന്റെ ദീര്‍ഘകാലഭരണം കാഞ്ഞങ്ങാടിനെ അടിമുടി തകര്‍ത്തെറിഞ്ഞ സാഹചര്യത്തില്‍ 2015 ലാണ് ജനങ്ങള്‍ എല്‍ഡിഎഫിനെ കാഞ്ഞങ്ങാടിന്റെ ഭരണ തലപ്പത്ത് എത്തിച്ചത്.

2015 ല്‍ വി വി രമേശനും 2020 ല്‍ കെ വി സുജാതയും ഇടതു ഭരണത്തിന് നേതൃത്വം കൊടുത്തു. 29 വര്‍ഷക്കാലം അവസരം കിട്ടിയിട്ടും യുഡിഎഫിന് നടപ്പിലാക്കാന്‍ കഴിയാത്ത കാര്യങ്ങളെല്ലാം എല്‍ഡിഎഫ് കഴിഞ്ഞ 10 വര്‍ഷക്കാലം കൊണ്ട് എല്‍ഡിഎഫ് നടപ്പിലാക്കി. ശ്രദ്ധേയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കാലയളവില്‍ നേതൃത്വം കൊടുക്കാന്‍ എല്‍ഡിഎഫിന്റെ ഭരണസമിതിക്ക് കഴിഞ്ഞു. കേരളത്തില്‍ ഏറ്റവും വീടുകള്‍ കൊടുത്ത രണ്ടാമത്തെ നഗരസഭ മാലിന്യ നിര്‍മ്മാജനരംഗത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് ഫ്രീസറില്‍ വെച്ച അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിന്റെ മോചനം നമ്പ്യാര്‍ക്കാല്‍ റിവര്‍ വ്യൂ പാര്‍ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയം കാര്‍ഷിക കര്‍മ്മ സേനയ്ക്ക് സ്വന്തം കെട്ടിടം ഹൈടെക് അംഗനവാടികള്‍ കൂടുതല്‍ കോണ്‍ക്രീറ്റ് റോഡുകള്‍ റോഡുകളുടെ കൂടുതല്‍ സൗകര്യപ്രദമാക്കല്‍ ചെമ്മണ്‍പാതകള്‍ ഇല്ലാത്ത നഗരസഭ തുടങ്ങിയ 10 വര്‍ഷക്കാലത്തെ ഒട്ടേറെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫ് ഇതവണ തെരഞ്ഞെടുപ്പ് ഇറങ്ങുന്നത് 10 വര്‍ഷക്കാലത്തെ ഭരണത്തിന്റെ അനുഭവത്തില്‍ സമഗ്ര വികസനത്തിനുതകുന്ന നാഗരാസൂത്രണ പദ്ധതികളാണ് എല്‍ഡിഎഫ് ഇത്തവണ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് രാജ്യത്തിന്റെ തന്നെ ശ്രദ്ധേയാകാര്‍ഷിക്കാന്‍ കഴിയുന്ന ദേശീയ പൈതൃക ഇടനാഴി ഓപ്പണ്‍ സ്റ്റഡിയം ആയിരം തൊഴില്‍ അവസരങ്ങള്‍ സമഗ്രമായ ഗതാഗത സംവിധാനം ആധുനിക സിമ്മിംഗ് പൂള്‍ കോംപ്ലക്‌സ് മനുഷ്യധ്വാനത്തെ കൂടുതല്‍ ഉത്പാദനപരമാക്കുന്ന കമ്മ്യൂണിറ്റി കിച്ചന്‍ വാട്ടര്‍ എടിഎം മഡ് ഗെയിംസ് വിപുലമായ കായിക അക്കാദമികള്‍ സാഹിത്യ സാംസ്‌കാരിക ഉത്സവങ്ങള്‍ ഗൈഡന്‍സ് ക്ലാസുകള്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ കേന്ദ്രീകൃത മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ ജൈവവള നിര്‍മ്മാണ കേന്ദ്രങ്ങള്‍ കാന്‍ -ബയോ ജൈവവള ബ്രാന്‍ഡ് പുതിയ ടൗണ്‍ ഹാള്‍ ബീച്ചുകളുടെ നവീകരണം കൂടുതല്‍ സൗകര്യപ്രദമായ നഗര കാര്യാലയം ടൂറിസം രംഗത്തെ ശക്തിപ്പെടുത്തുന്ന കാഞ്ഞങ്ങാട് ടൂറിസം തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ പ്രകടനപത്രിയുടെ ഭാഗമായിട്ടുണ്ട്.

കാഞ്ഞങ്ങാട് നഗരസഭ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കാഞ്ഞങ്ങാട്ട് എല്ലാ മേഖലയിലെയും ആളുകളോട് പങ്കാളിത്തത്തില്‍ ജനകീയ കൂട്ടായ്മയിലാണ് പ്രകടനപത്രിക പ്രകാശനം നടന്നത്. തുടര്‍ന്ന് പ്രസ് ഹാളില്‍ വാര്‍ത്താസമ്മേളനവും നടന്നു. എല്‍ഡിഎഫിന്റെ കക്ഷി നേതാക്കന്മാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.ചടങ്ങുകളില്‍ പ്രവര്‍ത്തകര്‍ പൊതു ജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കാളികളായി. വാര്‍ത്ത സമ്മേളനത്തില്‍
എല്‍ഡിഎഫ് നേതാക്കളായ
വി വി രമേശന്‍,
കെ വി സുജാത ,
അഡ്വ. കെ രാജ്മോഹന്‍ ,
സി കെ ബാബുരാജ്
പി കെ നിഷാന്ത്,
പി പി രാജു ,
ഉദിനൂര്‍ സുകുമാരന്‍ ,
പനങ്കാവ് കൃഷ്ണന്‍ ,
സി കെ നാസര്‍ ,
പ്രമോദ് കരുവളം ,
കെ വി രാഘവന്‍ എന്നിവര്‍ സംബന്ധിച്ചു

 

error: Content is protected !!