പുല്ലൂര്‍ : വിഷ്ണു മംഗലം മഹാവിഷ്ണു ക്ഷേത്രം പുണര്‍തം ഉത്സവം തുടങ്ങി. കലവറ ഘോഷയാത്ര മധുരമ്പാടിമുത്തപ്പന് മടപ്പുരയില്‍ നിന്നു പറപ്പെട്ട് ക്ഷേത്രത്തില്‍ എത്തിച്ചേന്നു. വൈകിട്ട് സര്‍വ്വൈശ്വര്യ വിളക്ക് പൂജയും നടന്നു തുടര്‍ന്ന് പ്രദേശത്തെ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും അരങ്ങേറി. ഞായറാഴ്ച്ച രാവിലെ ബ്രഹ്മകലശാഭിഷേകം തുടര്‍ന്ന് ഉപദേവാലയത്തില്‍ പൂജ, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 6.30 ന് തായമ്പക, എട്ടിന് അത്താഴപൂജ , തുടര്‍ന്ന് ശ്രീഭൂതബലി, പഞ്ചവാദ്യം, തുടര്‍ന്ന് വാദ്യമേളകളുടെ അകമ്പടിയോടുകൂടി അരയാല്‍ തറയിലേയിലേക്ക് എഴുന്നള്ളത്ത്.പൂജ, തിരിച്ചെഴുന്നള്ളത്തിന് ശേഷം തിടമ്പ് നൃത്തം അരങ്ങേറും.
