മെട്രോ കപ്പ് സീസണ്‍ 2 ഫുട്ബോളില്‍ ഷെല്‍കോണ്‍ വെള്ളുവനാടിന് വിജയം: മെഗാ ഫാമിലി മീറ്റ് ശ്രദ്ധേയമായി

കാഞ്ഞങ്ങാട് : പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തകനായ മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ത്ഥം ഹസീന ചിത്താരി മിഡിലീസ്റ്റ് കമ്മിറ്റി സംഘടിപ്പിച്ച മെട്രോ കപ്പ് സീസണ്‍ 2 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഷെല്‍കോണ്‍ വെള്ളുവനാട് കിരീടം നേടി.ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ഹസീന ചിത്താരിയെയാണ് ഷെല്‍കോണ്‍ വെള്ളുവനാട് പരാജയപ്പെടുത്തിയത്. മുഴുവന്‍ സമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതോടെ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4 നെതിരെ 5 ഗോളുകള്‍ക്ക് ഷെല്‍കോണ്‍ വെള്ളുവനാട് വിജയം ഉറപ്പിക്കുകയായിരുന്നു. ഫുട്ബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടന്ന മെഗാ ഫാമിലി മീറ്റ് പരിപാടി കൂടുതല്‍ ജനശ്രദ്ധ നേടി.കുടുംബാംഗങ്ങള്‍ക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി.

പുഡ്ഡിങ് മത്സരം: ഫമീന ഒന്നാം സ്ഥാനവും, റഹീന ബിന്‍ത് മൂസ രണ്ടാം സ്ഥാനവും, ഹാജറ മൂന്നാം സ്ഥാനവും നേടി. മെഹന്തി മത്സരം: ഫായിസ ഒന്നാം സ്ഥാനവും, നെഹ ഫാത്തിമ എം കെ രണ്ടാം സ്ഥാനവും, ഫാത്തിമത്ത് സുഹ്റ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജലീല്‍ മെട്രോയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി പാണക്കാട് സയ്യിദ് ബഷീറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മെട്രോ ഗ്രൂപ്പ് എം ഡി മുജീബ് മെട്രോ , സേഫ് ലൈന്‍ എം ഡി ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ , ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് നിസാര്‍ തളങ്കര, ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി, മഹമൂദ് തലാല്‍, ബിഗ് ബോസ് വിന്നര്‍ അനുമോള്‍ , സിനിമാ താരം ഷിയാസ് കരീം, തോംസണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബിജു തോമസ്, സുധാകര്‍ ഷെട്ടി, സി കെ പആസിഫ്, ഹസ്സന്‍ യാഫ, മുഹമ്മദ് കുഞ്ഞി കുളത്തിങ്കാല്‍, ജാഫര്‍ ബേങ്ങച്ചേരി,ടി വി ഇസ്മായില്‍, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, ഇബ്രാഹീം ഖലീല്‍, അഫ്‌സല്‍ മൊട്ടമ്മല്‍, സലാം കന്യാപടി, ടി.ആര്‍. ഹനീഫ്, ഡോക്ടര്‍ ഇസ്മായീല്‍, അസര്‍ ചിത്താരി, ഹൈദര്‍ അലി എന്നിവര്‍ സംസാരിച്ചു. സൈനുദ്ധീന്‍ സ്വാഗതവും, താജുദ്ധീന്‍ അക്കര നന്ദിയും പറഞ്ഞു. ആബിദ് കണ്ണൂരിന്റെ നേതൃത്വത്തില്‍ ഗാനമേളയും അറബി വംശജരുടെ പരമ്പരാഗത പലഹാരമായ ലുകൈമത് സ്റ്റാളും ഒരുക്കിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തിക്കൊണ്ട് സംഘടിപ്പിച്ച ടൂര്‍ണമെന്റും ഫാമിലി മീറ്റും പ്രവാസി മലയാളികള്‍ക്ക് മികച്ച അനുഭവമായി.

 

error: Content is protected !!