മഞ്ചേശ്വരം ഉപ്പളയില്‍ ബിജെപി പ്രവര്ത്തകന് അമിത് ബി എല്‍ ഒ ഭീഷണിപ്പെടുത്തി വിവരങ്ങള്‍ ചോര്‍ത്തി എന്ന
പരാതി വ്യാജമെന്ന് ബിജെപി മേഖല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. പരാതിക്കാരിയായ സുഭാഷിണി സജീവ എല്‍ഡിഎഫ് പ്രവര്‍ത്തകയാണ്. രാഷ്ട്രീയ വിരോധം കൊണ്ട് കെട്ടിച്ചമച്ച പരാതിയാണത്. സുഭാഷിണിയുടെ ഭര്‍ത്താവ് രവിചന്ദ്ര മംഗല്പാടി ഏഴാം വാര്‍ഡ് പ്രതാപ് നഗറില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹം ആരോപിച്ചു. പക്ഷപാതപരമായി പെരുമാറുന്നതായി നേരത്തെ തന്നെ ബിജെപി സുഭാഷിണിക്കെതിരെ ആക്ഷേപം ഉന്നയിച്ചതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ കള്ള കേസില്‍ കുടുക്കി ബിജെപിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ കള്ള കേസെന്നും അദ്ദേഹം പറഞ്ഞു. കൃത്യ നിര്‍വഹണം നടത്തുന്നതില്‍ പക്ഷപാതപരമായ പ്രവര്‍ത്തിച്ച ഈ പരാതിക്കാരിയായ ബി എല്‍ ഒക്കെതിരെ നടപടി വേണമെന്നും സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
