കാഞ്ഞങ്ങാട് : ആവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. മുരളീധരന്റെ വാര്‍ഡില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിനോദ് ആവിക്കര, മണ്ഡലം ഭാരവാഹികളായ രേഷ്മ എം, ശിഹാബ് കാര്‍ഗില്‍, ബൂത്ത് പ്രസിഡന്റ് ഷാജിമോന്‍, ജയരാജന്‍ ആവിക്കര എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമന്ന് ആവശ്യപ്പെട്ടു.
