അജാനൂരിന് പുതിയ മുഖം നല്‍കും: സമഗ്ര വികസനം ലക്ഷ്യം വെച്ച് യു.ഡി.എഫ് പ്രകടന പത്രിക

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തിന് പുതിയ മുഖം നല്‍കുന്ന രൂപത്തില്‍ സമഗ്ര വികസനം ലക്ഷ്യം വെച്ച് യു.ഡി.എഫ് പ്രകടന പത്രിക. ഇന്നലെ കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടന്ന വാര്‍ത്ത സ മ്മേളനത്തില്‍ യു.ഡി.എഫ് നേതാക്കള്‍ പത്രിക യെക്കുറിച്ച് വിശദീകരണം നടത്തി. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം, കുടി വെള്ളം, പശ്ചാത്തല സൗകര്യം, കൃഷി, സ്ത്രീ ശാക്തീകരണം, കലാകായികം, തെരുവ് വിളക്ക്, ടൂറിസം, മാലിന്യ സംസ്‌കരണം, ശുചിത്വം, സേവന മേഖല, മല്‍സ്യ ത്തൊഴിലാളി ക്ഷേമം, വയോജന ക്ഷേമം, തൊഴില്‍, പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമം എന്നിവയില്‍ സമഗ്ര വികസനം ലക്ഷ്യം വെച്ചാണ് വികസന പത്രിക ഇറക്കിയിരിക്കുന്നത്. ആരോഗ്യ മേഖലയില്‍ എല്ലാ ആശവര്‍ക്കര്‍മാര്‍ക്കും ടാബ് ന്ല്‍കു മെന്ന പ്രഖ്യാപനമുണ്ട്.പാലി യേറ്റീവ് സംവിധാനം വിപുലപ്പെടുത്തും. അജാനൂര്‍ മാവുങ്കാല്‍ പി.എച്ച്.സിയില്‍ ഡയലിസസ് സംവിധാനം ഒരുക്കു മെന്നും പറയുന്നുണ്ട്.
വിദ്യാഭ്യാസ മേഖലയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രമൊരുക്കു മെന്ന വാഗ്ദാനമുണ്ട്. എ.ഐ സാ ‘ങ്കേതിക വിദ്യപരിശീലിപ്പിക്കുന്ന സെന്ററുകള്‍ സ്ഥാപിക്കും. സാമൂഹിക ക്ഷേമത്തില്‍ ബഡ്സ് സ്‌കൂളിന് സ്വന്തമായി കെട്ടിടമുണ്ടാക്കു മെന്ന പ്രഖ്യാപനമുണ്ട്. കുടി വെള്ളക്ഷാമം അനുഭവിക്കുന്ന പ്ര ദേശങ്ങളി ലെ മുഴുവന്‍ വീടുകളിലും കുടി വെള്ള കണക്ഷന്‍ നല്‍കു മെന്ന പ്രഖ്യാപനവും പ്രകടന പത്രികയിലുണ്ട്. ഇക്ബാല്‍ റെയില്‍ വേ ഗേറ്റിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള പദ്ധതി പത്രികയില്‍ പറയുന്നു. കാഞ്ഞങ്ങാട് നഗരത്തി ലെത്താന്‍ മേല്‍പാല പദ്ധതിയും പത്രികയില്‍ പറയുന്നു. കൃഷിയില്‍ പഞ്ചായത്തിന് കീഴിലുള്ള തരിശ് ഭൂമി പാട്ടകരാറില്‍ ഏറ്റടുത്ത് ജൈവ കൃഷിയൊരുക്കു മെന്ന പ്രഖ്യാപനം പത്രികയിലുണ്ട്. മേല്‍പദ്ധതിയില്‍ പാട്ട വിഹിതം കഴിച്ച് ലഭിക്കുന്ന ഉല്‍പന്നങ്ങള്‍ കുടുംബശ്രീ വഴി വിപണനം ചെയ്യാനും പദ്ധതിയുണ്ട്. വനിതകള്‍ക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം പത്രികയിലുണ്ട്. അജാനൂര്‍ ഹാര്‍ബര്‍ പദ്ധതി യു.ഡി.എഫ് സര്‍ക്കാറുകള്‍ കൊണ്ടു വന്ന പ്രവര്‍ത്തനങ്ങളെ ലക്ഷ്യത്തി ലെത്തിക്കാന്‍ ശ്രമമുണ്ടാകുമെന്ന് പത്രികയിലുണ്ട്. പാഞ്ചായത്തിലെ തൊഴില്‍ രഹിതരെ ഉള്‍പ്പെടുത്തി ലേബര്‍ ബാങ്കുണ്ടാക്കു മെന്നും പത്രികയില്‍ വാഗ്ദാനമുണ്ട്.പട്ടിക ജാതി-പട്ടിക വര്‍ഗ കോളനികളില്‍ മുഴുവനും പ്രത്യേക പാക്കേജ് അനുവദിക്കാനും പ്രകടന പത്രികയില്‍ പ്രഖ്യാപനമുണ്ട്. വാര്‍ത്ത സ മ്മേളനത്തില്‍ അജാനൂര്‍ പഞ്ചായത്ത് യു.ഡി.എഫ് തിര ഞ്ഞെടുപ്പ് കമ്മിറ്റി ര്ക്ഷാധികാരി ബഷീര്‍ വെള്ളിക്കോത്ത്, കമ്മിറ്റി ചെയര്‍മാന്‍ മുബാറക് ഹസൈനാര്‍ ഹാജി, ജന.കണ്‍വീനര്‍ എക്കാല്‍ കുഞ്ഞിരാമന്‍, ഡി.സി.സി ജന.സെക്രട്ടറി പി.വി സുരേഷ്, തിര ഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയര്‍മാന്‍മാരായ ബാലകൃഷ്ണന്‍ കിഴക്കുംകര, സി.വി തമ്പാന്‍, ബഷീര്‍ ചിത്താരി എന്നിവര്‍ സംബന്ധിച്ചു. അജാനൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പുറത്തിറക്കുന്ന പ്രകടന പത്രിക മുസ്ലിംലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന് നല്‍കി പ്രകാശിപ്പിച്ചിരുന്നു

 

error: Content is protected !!