മഹാകവി പി.യുടെ ജീവിതം സിനിമയാകുന്നു

കാഞ്ഞങ്ങാട് : മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ സര്‍ഗാത്മക ജീവിതം കസ്തൂരിമാന്‍ എന്ന പേരില്‍ ഡോക്യുമെന്ററി സിനിമയാകുന്നു. കവിയും ദൃശ്യമാധ്യമപ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭനാണ് രചനയും സംവിധാനവും. ദുബൈ ഏഗേറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പ്രമോദ് പുറവങ്കര നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഹാകവി പി.യുടെ മകള്‍ ലീലമ്മാളിന്റെ മകന്‍ മുരളി വടയക്കളം പി.യുടെ വേഷത്തില്‍ എത്തുന്നു. കവി നാലപ്പാടം പത്മനാഭന്‍ മഹാകവി ചങ്ങമ്പുഴയായി അഭിനയിക്കുന്നു. ചലച്ചിത്ര താരങ്ങളായ ഡോ. വൃന്ദാ മേനോന്‍ , കാര്‍ത്തിക വിജയകുമാര്‍ എന്നിവര്‍ വിവിധ പ്രായത്തിലുള്ള കുഞ്ഞിലക്ഷ്മി അമ്മയെ അവതരിപ്പിക്കുന്നു. വിഷ്ണു വെള്ളിക്കോത്ത്, പ്രിയ മാവിലകണ്ടോത്ത്, അരവിന്ദന്‍ വെള്ളിക്കോത്ത്, രാഗേഷ് ക്ലായിക്കോട്, സുധാകരന്‍ വെള്ളിക്കോത്ത്,മാസ്റ്റര്‍ അമര്‍നാഥ്, മാസ്റ്റര്‍ അദ്രുത് എം. ,തേജ് ദേവ്, മീര ഗോവിന്ദ് രാജ്,ശിവദ കൂക്കള്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ക്യാമറ ശ്യാം ഓളിയക്കാല്‍. ക്യാമറ സഹായം അജു വെള്ളിക്കോത്ത്. സഹ സംവിധാനം സിജി രാജന്‍ കാഞ്ഞങ്ങാട്. കലാസംവിധാനം ചമയം ജനന്‍ കാഞ്ഞങ്ങാട്. കല പ്രസാദ് വെള്ളിക്കോത്ത്, ഡോക്യുമെന്ററി സിനിമയു ടെ സ്വിച്ച്ഓണ്‍ കര്‍മ്മം വെള്ളിക്കോത്ത് മഹാകവി പി.യുടെ മകന്‍ വി. രവീന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു. പി.യുടെ മകള്‍ ലിലമ്മാളിന്റെ മകള്‍ ജയശ്രീ വടയക്കളം , പത്രപ്രവര്‍ത്തകന്‍ ബാലഗോപാലന്‍ എന്നിവര്‍ സംബന്ധിച്ചു

 

error: Content is protected !!