തൃക്കരിപ്പൂര്‍: ജെസിഐ തൃക്കരിപ്പൂര്‍ ടൌണ്‍ 2026 വര്‍ഷത്തെ ഭാരവാഹികള്‍ നാളെ സ്ഥാനമേല്‍ക്കും. ജെസി ഐ തൃക്കരിപ്പൂര്‍ ടൗണിന്റെ 2026 വര്‍ഷത്തെ പ്രസിഡന്റ് ആയി ഫലഹ് അബ്ദുള്‍ സലാം സെക്രട്ടറി ആയി അഖ്ദസ്അബൂബക്കര് എന്നിവരും 2026 വര്‍ഷത്തേക്കുള്ള ഭരണ സമിതിയും ഡിസംബര്‍ 6 ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് തൃക്കരിപ്പൂര്‍ ടൗണ്‍ഹാളില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ സ്ഥാനമേല്‍ക്കും. എഴുത്തുകാരന് കെ എന്‍ പ്രശാന്ത് മുഖ്യ അതിഥിയാവും. ജെസഐ മേഖല പ്രസിഡന്റ് അരുണ്‍ പ്രഭു വിശിഷ്ട അതിഥി ആയി പങ്കെടുക്കും. മേഖല വൈസ് പ്രസിഡന്റ് സന്ദീപ്, മറ്റു ജെസഐ ഭാരവാഹികള്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.1998 ല്‍ ആണ് ജെസിഐ തൃക്കരിപ്പൂര്‍ ടൗണ്‍ സ്ഥാപിതമാകുന്നത്. ഈ വര്‍ഷം കൂടുതല്‍ പരിശീലന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആണ് ജെസഐ ഉദ്ദേശിക്കുന്നത്. വാര്‍ത്ത സമ്മേളനത്തില്‍
2026 പ്രസിഡന്റ് മുഹമ്മദ് ഫലാഹ്, ട്രഷറര്‍ അനൂപ്, പ്രോഗ്രാം ഡയരക്ടര്‍ ഫസലുറഹ്മാന് മുന്‍ പ്രസിഡന്റ് കൃഷ്ണപ്രസാദ് വൈദ്യര് എന്നിവര്‍ പങ്കെടുത്തു
