മോനാച്ച ഭഗവതി ക്ഷേത്രം കാര്‍ത്തികവിളക്ക് ഉത്സവം നടന്നു

കാഞ്ഞങ്ങാട്:ഉത്തര കേരളത്തിലെ പ്രധാന ക്ഷേത്രോത്സവങ്ങളെല്ലാം ജനകീയമായ കൂട്ടായ്മയിലൂടെ ആഘോഷിക്കുന്ന മോനാച്ച ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാര്‍ത്തിക വിളക്ക് ഉത്സവം വിപുലമായ പരിപാടികളുടെ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മേക്കാട്ട് ഇല്ലത്ത് കേശവ പട്ടേരി, ക്ഷേത്രം മേല്‍ശാന്തി ഹരി നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് പ്രാര്‍ത്ഥനകളും അനുബന്ധ ചടങ്ങുകളും നടന്നത്. ഉത്സവത്തിന്റെ ഭാഗമായി ഉപ്പിലിക്കൈ ഇ വി ചന്ദ്രശേഖരന്‍ നായര്‍ടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്കു പൂജ, പള്ളിക്കര സുഭാഷ് മാരാരും സംഘവും ചേര്‍ന്നുള്ള തായമ്പകയും, എം നന്ദനയുടെ പരിശിലനത്തില്‍ ക്ഷേത്രം മാതൃസമിതിയിലെ 40 ആളുകള്‍ പങ്കെടുത്ത് തിരുവാതിര, പ്രസാദ വിതരണം,തുടങ്ങിയ നിരവധി ചടങ്ങുകള്‍ ഉത്സവത്തിന്റെ ഭാഗമായി നടന്നു. ക്ഷേത്രം പ്രസിഡണ്ട് പി വി ജയചന്ദ്രന്‍, സെക്രട്ടറിസജിത്ത് മോനാച്ച, ട്രഷറര്‍ പി വി ചന്ദ്രന്‍, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ എം പ്രമോദ് പണിക്കര്‍ ,ക്ഷേത്രം മാതൃസമിതി സെക്രട്ടറിഅജിത മുരളിഎന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

 

error: Content is protected !!