കാഞ്ഞങ്ങാട് നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടന്ന പത്ര സമ്മേളനത്തിലാണ് യു.ഡി.എഫ് പ്രകടന പത്രിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ മുനിസിപല്‍ യു.ഡി.എഫ് ഭാരവാഹികള്‍ പുറത്തിറക്കിയിരിക്കുന്നത്. ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ബൈപ്പാസ്, വണ്‍വെ, നഗരസഭയുടെ സമഗ്ര വികസനത്തിന് വിദഗ്ധ സമിതി, കാഞ്ഞങ്ങാട് നഗര സൗന്ദര്യവല്‍ക്കരണം, ഭവന രഹിതര്‍ക്ക് വീട്, നഗരത്തിലെ ഹോട്ടലുകളും സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പട്ടിണിയില്ലാത്ത നഗരം പദ്ധതി, ഓവുചാല്‍ നിര്‍മാണം, ഫ്ളഡ് ലൈറ്റ് സ് റ്റേഡിയം, വിദ്യാര്‍ഥികള്‍ക്ക് മുനിസിപ്പല്‍ കലാ സാഹിത്യ മല്‍സരങ്ങള്‍, പൊതുസ്ഥലങ്ങളില്‍ ജിം നേഷ്യം, അമ്മയും കുഞ്ഞും ആസ്പത്രി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കും, കാഞ്ഞങ്ങാട് നഗരസഭ കേന്ദ്രീകരിച്ച് ടെക് നോ പാര്‍ക്ക്, കുന്നുമ്മല്‍ റോഡും വെള്ളായിപ്പാലവും റോഡും വികസിപ്പിച്ച് വണ്‍ വേ സംവിധാനം, നഗരത്തില്‍ മോണിംഗ് വാക്ക് സ്ട്രീസ് എന്നിവ യൊരുക്കും.
സ്വാതന്ത്ര സ്മരണകളുണര്‍ത്തുന്ന മാന്തോപ്പ് മൈതാനിയില്‍ സ്മൃതി കുടീരം നിര്‍മ്മിക്കും.തെരു വോര കച്ചവടക്കാരെ സംരക്ഷിക്കാന്‍ പദ്ധതിയൊരുക്കും. അംഗന്‍വാടികള്‍ സ്മാര്‍ട്ടാക്കും. നഗരത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കിടയില്‍ സമര്‍ദ്ദം ചെലുത്തും. ആ രോഗ്യ രംഗത്ത് പാലി യേറ്റീവ് സംവിധാനം വിപുലമാക്കും. വ്യാപാര വ്യവസായ രംഗത്ത് കെ സ്മാര്‍ട്ട് വഴിയുള്ള ട്രേഡ് ലൈസന്‍സ് ലഭ്യമാക്കാനുള്ള നടപടി ലഘൂകരിക്കും.കാര്‍ഷിക മേഖലയില്‍ ഡാറ്റ ബാങ്ക് പ്രശ്നത്തില്‍ അടിയന്തിര പ്രധാന്യം നല്‍കും.മല്‍സ്യ ത്തൊഴിലാളി മേഖലയില്‍ മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് സുരക്ഷ ഉപകരണങ്ങള്‍ നല്‍കും.വനിത വികസന രംഗത്ത് വനിതകളു ടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍, പട്ടികജാതി വികസനത്തില്‍ വീടില്ലാത്തവര്‍ക്ക് വീട് പദ്ധതി ഇവ കൂടാ തെ അര്‍ഹര്‍ക്ക് ക്ഷേമ പെന്‍ഷന്‍, മികച്ച പത്ര പ്രവര്‍ത്തകര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും അവാര്‍ഡ്, മുനിസിപല്‍ അനക്സ് ഓഫിസ് സ്ഥാപിക്കുക തുടങ്ങി നൂറില്‍പരം പദ്ധതികളാണ് പ്രകടന പത്രികയിലുള്ളത്.
ഇതു സംബന്ധിച്ച് ചേര്‍ന്ന പത്ര സ മ്മേളനത്തില്‍ യു.ഡി.എഫ് നേതാക്കളായ അഡ്വ.എന്‍.എ ഖാലിദ്, പി.വി ചന്ദ്രശേഖരന്‍, എം.പി ജാഫര്‍, എം.അസിനാര്‍, കെ.മുഹമ്മദ് കുഞ്ഞി വി.ഗോപി, എം.കുഞ്ഞികൃഷ്ണന്‍, ബാലകൃഷ്ണന്‍, അഡ്വ.ബിജു കൃഷ്ണന്‍, ബഷീര്‍ ആറങ്ങാടി, കെ.കെ ജാഫര്‍, പ്രവീണ്‍ തോയമ്മല്‍,ടി. കുഞ്ഞികൃഷ്ണന്‍,, കമലാക്ഷ, ബഷീര്‍ കൊവ്വല്‍പള്ളി എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!