കാഞ്ഞങ്ങാട്:ബലാത്സംഗ കേസ് പ്രതിയായ രാഹുല്‍ മാങ്കൂട്ടം എം എല്‍ എ ക്ക് കോടതി ജാമ്യം നിഷേധിതിച്ചതിന് പിന്നിലെ
കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതിയില്‍ കീഴടങ്ങുമെന്ന് അഭ്യൂഹം.കീഴടങ്ങുമെന്ന് വാര്‍ത്ത പ്രചരിച്ചതോടെ കോടതി പരിസരങ്ങളില്‍ പോലീസ് സംഘവും മാധ്യമ പ്രവര്‍ത്തകരുടെ വന്‍ പട തന്നെ ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് തമ്പടിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കുട്ടത്തിന്റെ ഡ്രൈവര്‍ ബിജുവിനെ കസ്റ്റഡിലെടുത്തതിന് പിന്നാലെയാണ് രാഹുല്‍ കര്‍ണാടക, മുള്ളേരിയ പ്രദേശങ്ങളില്‍ ഒളിച്ചു താമസിക്കുന്നത് പ്രത്യേക അന്വേഷണത്തിന് വിവരം ലഭിച്ചത്. കര്‍ണാടക അതിര്‍ത്തിയില്‍ എത്തിയതിന് പിന്നാലെയാണ്
കാഞ്ഞങ്ങാട് കീഴടങ്ങുമെന്നാണ് അഭ്യൂഹം. അതല്ലങ്കില്‍ കാസര്‍കോട്. വയനാട് കോടതികളിലോ കീഴടങ്ങിയേക്കുമെന്നാണ് അഭ്യൂഹം. രാഹുല്‍ കോടതിയില്‍ എത്തുമെന്ന് സൂചനയെ തുടര്‍ന്ന് പലസ്ഥലങ്ങളിലും പോലീസ് വ്യാപകമായി വാഹന പരിശോധന നടത്തുന്നുണ്ട്.
