കാസര്‍കോട്:കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ഇന്നലെ രാത്രി 10.40 ഓടെ ആണ് ആശുപത്രി അത്യാഹിത വിഭാഗത്തിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് നിസാറിന്റെ പരാതിയില്‍ മാങ്ങാട് ബാര പട്ടത്തൊടി ഷബീര്‍ അലി (28) , ചെമ്മനാട് കൂമനടുക്കം കാങ്കുഴി പി ജഗദീഷ് കുമാര്‍ (34) കീഴൂര്‍ പടിഞ്ഞാറിലെ കണ്ടത്തില്‍ ഹൗസില്‍ അഹമ്മദ് ഷാനവാസ് (28) ,ചെമ്മനാട് കൂമനടുക്കം കാങ്കുഴി സി കെ. അജേഷ് (27),കീഴൂര്‍ കെ എം മൂസയുടെ മകന്‍ കുഞ്ഞഹമ്മദ് (34) കീഴൂര്‍ കടപ്പുറത്തെ അബ്ദുല്‍ ഷഫീര്‍ ( 31) , മുഹമ്മദ് അഫ്‌നാന്‍ (19) കീഴൂരിലെ സൈദ് അഫ്രീദ് ( 27)എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
