ചിറപ്പുറം പ്രത്യാശ ബഡ്സ് സ്‌കൂളിലെ കുട്ടികളുടെ അമ്മ മാരെ ലയണ്‍സ് ക്ലബ്ബ് ആദരിച്ചു

നീലേശ്വരം :ലോക ഭിന്നശേഷി ദിനത്തില്‍ നീലേശ്വരം നോര്‍ത്ത് ലയണ്‍സ് ക്ലബ് ചിറപ്പുറം പ്രത്യാശ ബഡ്സ് സ്‌കൂളിലെ കുട്ടികളുടെ അമ്മ മാരെ ആദരിച്ചു. ലയണ്‍സ് അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറി ലയണ്‍ ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലയണ്‍, എ. സോമരാജന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പ്രത്യാശ ബഡ്സ് സ്‌കൂളിലെ മുഴുവന്‍ അമ്മമാരെയും പൊന്നാട അണിയിച്ച് ആദരിച്ചു. സ്‌കൂളിന് നിലേശ്വരം നോര്‍ത്ത് ലയണ്‍സ് ക്ലബ് പെടസ്റ്റാള്‍ ഫാനും സമ്മാനമായി നല്‍കി.പി ടി എ .പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍, ലയണ്‍സ് ക്ലബ് സെക്രട്ടറി സതീശന്‍ ചെരക്കര, വൈസ് പ്രസിഡന്റ് പദ്മനാഭന്‍ മാങ്കുളം, നാരായണന്‍ നായര്‍,മദര്‍ പിടിഎ പ്രസിഡന്റ് ശ്രീകല, ശരണ്യ, രമ്യതമ്പാന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജലജ. കെ. വി സ്വാഗതവും ലയണ്‍സ് ക്ലബ്ബ് ട്രഷറര്‍ ഗംഗാധരന്‍. ടി. കെ. നന്ദിയും പറഞ്ഞു. ശശിധരന്‍ നായര്‍ കടങ്കോട്, ശശിധരന്‍ പാണ്ടിക്കോട്, സി. മധുസൂദനന്‍, അക്ഷര സോമരാജന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!