കാഞ്ഞങ്ങാട് : ആരോഗ്യ മേഖലയില്‍ നടന്നു വരുന്ന ഗുണ മേന്‍മയില്ലാത്ത വാക്സിന്‍ അടക്കമുള്ള മരുന്നുകളുടെ ഉത്പാദനവും വിതരണവും മുളയില്‍ തന്നെ നുള്ളി മാറ്റി പൊതുജനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുവാന്‍ ബന്ധപെട്ടവര്‍ നടപടി സ്വീകരിക്കണമന്നും, ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത അനധികൃത കോഴ്‌സ് കള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും കെ പി പി എ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എച്ച് ഹരിഹരന്‍ പതാക ഉയര്‍ത്തി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. സുഹൈബ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ ഡ്രഗ് ഇന്‍സ്പെക്ടര്‍ ഡോക്ടര്‍ ഫൈസല്‍ പി മുഖ്യാഥിതിയായി. സംസ്ഥാന ട്രഷറര്‍ ടി.സജിത് കുമാര്‍, ടി കെ സുമയ്യ, പ ഭാസ്‌കരന്‍, സി.വിനോദ് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ടി. വി.ഷിജി അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇ വേണുഗോപാലന്‍ സ്വാഗതവും വി.വി.ഷീന നന്ദിയും പറഞ്ഞു. പ്രധിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പങ്കജാക്ഷന്‍ കെ വി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കൃഷ്ണവര്‍മ്മ രാജ വി സി റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ജില്ലാ ട്രഷറര്‍ പി.പ്രിയംവദ വരവ് ചിലവ് അവതരിപ്പിച്ചു. കെ. എന്‍.വിനോദ് കുമാര്‍ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളായി എച്ച്.ഹരിഹരന്‍ പ്രസിഡന്റ്,കൃഷ്ണവര്‍മ്മ രാജ വി.സി.സെക്രട്ടറി, വിനോദ് കുമാര്‍ കെ എന്‍ ട്രഷറര്‍.
വൈസ് പ്രസിഡന്റ്മാരായി വേണുഗോപാലന്‍ ഇ, സുമയ്യ ടി കെ, ജോയിന്റ് സെക്രട്ടറി വിനോദ് കുമാര്‍ സി, ഷീന വി വി.
എന്നിവരെ തെരഞ്ഞെടുത്തു.
