കാഞ്ഞങ്ങാട് : പടന്നക്കാട് വെച്ച് വാഹന അപകടത്തില്‍ മരണപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ വിനീഷിന്റെ കുടുംബത്തിന് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ അപകട ഇന്‍ഷുറന്‍സ് തുകയായ 20 ലക്ഷം രൂപ ചന്തേര പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന ചടങ്ങില്‍ കണ്ണൂര്‍ റെയിഞ്ച് ഡിഐജി യതീഷ് ചന്ദ്ര ജി എച്ച് ഐപിഎസ് കൈമാറി. കാസര്‍കോട് ജില്ലാ പോലീസ് മേധാവി ബി വി വിജയഭരത് റെഡി ഐപിഎസ് മുഖ്യ അതിഥിയായി. ഹൗസിംഗ് സഹകരണ സംഘം എക്സിക്യുട്ടീവ് ഡയറക്ടര്‍ പ്രദീപന് ഇ വി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ കാഞ്ഞങ്ങാട് ഡിവൈ എസ് പി സുരേഷ്ബാബു കെ പി, ചന്തേര ഇന്‍സ്പെക്ടര്‍ പ്രശാന്ത് കെ, കെ പി ഒ എ ജില്ലാ സെക്രട്ടറി രവീന്ദ്രന് പി, സംഘം എക്സിക്യുട്ടീവ് ഡയറക്ടര്‍ രാജേഷ് കടമ്പേരി , കാസര്‍കോട് ജില്ല പോലീസ് സഹകരണ സംഘം പ്രസിഡണ്ട് ഗിരീഷ് ബാബു എന്നിവര്‍ സംസാരിച്ചു. കെ പി എ ജില്ലാ സെക്രട്ടറി സുധീഷ് പി വി സ്വാഗതവും സതീഷ് കുമാര്‍ എന്‍ കെ നന്ദിയും പറഞ്ഞു.
