കാറില്‍ കടത്തിയ 110.7 ലിറ്റര്‍ വിദേശ മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍; പനത്തടി വയല്‍ വീട്ടില്‍ വി.വി.വൈശാഖിനെയാണ് ഹോസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഇ.വി. ജിഷ്ണുകുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്:  കാറില്‍ കടത്തിയ 110.7 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. ഒരാള്‍ അറസ്റ്റില്‍. പനത്തടി വയല്‍ വീട്ടില്‍ വി.വി.വൈശാഖ് (27) നെയാണ് ഹോസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഇ.വി. ജിഷ്ണുകുമാറും സംഘവും ചേര്‍ന്ന്
അറസ്റ്റ്‌ചെയ്ത്. കര്‍ണാടക സംസ്ഥാനത്ത് മാത്രം വില്‍പ്പനാധികാരമുള്ള മദ്യമാണിത്. ഇന്നലെ രാത്രി 7.15 ന് കോളിച്ചാല്‍ പാറക്കടവ് റോഡില്‍ വെച്ചാണ് കെ എല്‍ 60 എഫ് 0143 നമ്പര്‍ കാറില്‍ കടത്തി കൊണ്ടുവരുന്നതിനിടെ മദ്യം പിടികൂടി യത്.പരിശോധന സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പി . രാജീവന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ചാള്‍സ് ജോസ്, കെ.വി. അനീഷ്, വി എ.അജൂബ് ,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ശുഭ എന്നിവരും ഉണ്ടായിരുന്നു.

 

error: Content is protected !!