മഞ്ചേശ്വരത്ത് ബസില്‍ കടത്താന്‍ ശ്രമിച്ച 67.5 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

കാസര്‍കോട്: ബസില്‍ കടത്താന്‍ ശ്രമിച്ച 67.5 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ചേലേരി മുക്ക് സ്വദേശി സമീര്‍(41) പിടിയിലായി.ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ്
സി ഐ. ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ഉദ്യോഗസ്ഥര്‍ക്ക് കേസ് ഒഴിവാക്കാന്‍ പത്തുലക്ഷം വരെ പ്രതി ഓഫര്‍ ചെയ്തിരുന്നു. പിടിച്ചടുത്ത പണം യൂണിയന്‍ ബാങ്കിന്റെ ഹൊസബെട്ടു ബ്രാഞ്ചില്‍ പരിശോധിച്ച് എണ്ണി തിട്ടപ്പെടുത്തി. പിന്നീട് പ്രതി സഹിതം പണം മഞ്ചേശ്വരം പോലീസിന് കൈമാറി. ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനന്‍, പ്രിവന്റിവ് ഓഫീസര്‍മാരായ നൗഷാദ്, പ്രശാന്ത് കുമാര്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

 

error: Content is protected !!