കാഞ്ഞങ്ങാട് : പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. ചെമ്മട്ടംവയല്‍ അടമ്പില്‍ സ്വദേശി എ .കുഞ്ഞിരാമന്‍ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണി കഴിഞ്ഞാണ് കുഞ്ഞിരാമനെ ഷോക്കേറ്റ് മരിച്ചു കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. രാവിലെ 10 മണിയോടെ ആണ് സ്വന്തം തോട്ടത്തിലേക്ക് അടക്ക പറക്കാന്‍ കുഞ്ഞിരാമന്‍ പോയത്. ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്ത് എത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ദിനേശ് ബീഡി കമ്പനി തൊഴിലാളിയായിരുന്നു. ഭാര്യയും മൂന്ന് മകളും ഉണ്ട്.
