കാഞ്ഞങ്ങാട്: :മടിക്കൈ മുണ്ടോട്ട് താഴത്തുവീട് കോമറായ ദേവസ്ഥാനത്തു നവീകരണ കലശ മൂവാണ്ട് കളിയാട്ട മഹോത്സവം ഡിസംബര്‍ 5 മുതല്‍8 വരെയുള്ള തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍
അറിയിച്ചു.5ന് പുലര്‍ച്ചെ 3 മണി മുതല്‍ ബ്രഹ്മശ്രീ ആലമ്പാടി പടിഞ്ഞാറ്റ ഇല്ലത്തു മധു പട്ടേരിയുടെ കര്‍മികത്വത്തില്‍ ഗണപതിഹോമം, ശുദ്ധി കലശം തുടങ്ങിയ ചടങ്ങുകള്‍ നടക്കും. രാവിലെ 6.15മുതല്‍ 7.15വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ തന്ത്രീശ്വരന്റെ സാനിധ്യത്തില്‍ തറവാട് കാരണവര്‍ കുഞ്ഞമ്പു പുത്തൂരാന്റെ കര്‍മികത്വത്തില്‍ പ്രതിഷ്ഠ കര്‍മങ്ങള്‍ നടക്കും. 6 ത്
രാവിലെ 10മണിക്ക് നന്ദപുരം ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര നടക്കും.
വൈകിട്ട് കളിയാട്ട ആരംഭം. മാരണഗുളികന്‍, രാത്രി 10 ന് കുപ്പെ പഞ്ചുരുളി,
കല്ലുരുട്ടി. 7 ന് പുലര്‍ച്ചെ 4 ന്
കരിഞ്ചാമുണ്ഡി,
നാട്ടുമൂര്‍ത്തി,
കുഞ്ഞിക്കോരന് തെയ്യം,കാപ്പാളത്തി, കൊറഗജ്ജന് .
10 ന്
പഞ്ചുരുളി. 11 ന്
മതേതരത്വം വിളിച്ചോതുന്ന ബബ്ബരിയന്‍, മാണിച്ചി തൈയ്യങ്ങള്‍, വിഷ്ണുമൂര്‍ത്തി. 2 ന്
ആട്ടക്കാരത്തി,
തറവാട് കുലദേവതയായ ശ്രീ കോമറായ ഭഗവതി പുറപ്പാട്. രാത്രി 10 ന് തേങ്ങയേറ്, ആറാടിക്കാല്. 8 ന്
കോമറായ ഭഗവതിയുടെ പ്രാര്‍ത്ഥന കളിയാട്ടം.
എല്ലാ ദിവസം ഉച്ചക്ക് അന്ന പ്രസാദ വിതരണം. വാര്‍ത്ത സമ്മേളത്തില്‍ രക്ഷാധികാരിമാരായ ഗോപിനാഥന് ഒടയംചാല്‍, ബാലകൃഷ്ണന് കലയപ്പാടി , പ്രസിഡന്റ് കെ. സുരേന്ദ്രന്, സെക്രട്ടറി മധു കാഞ്ഞങ്ങാട്, ശ്രീഹരി കലയപ്പാടി
എന്നിവര്‍ സംബന്ധിച്ചു.
