നീലേശ്വരം: പുതുക്കൈ തറവാട്ടിലെ മൂവാണ്ടിലൊരിക്കല്‍ നടക്കുന്ന കളിയാട്ടം 25 നും 26 നും നടക്കും. കളിയാട്ടത്തിന് മുന്നോടിയായി അടയാളം കൊടുക്കല്‍ ചടങ്ങ് നടന്നു. തറവാട് രക്ഷാധികാരി കെ.വി. കൃഷ്ണന്‍ അതിയാമ്പൂരില്‍ നിന്നും കോലധാരി സുരേഷ് ബാബു അഞ്ഞൂറ്റാന്‍ അടയാളം സ്വീകരിച്ചു. രണ്ട് ദിനങ്ങളിലായി നടക്കുന്ന കളിയാട്ടത്തില്‍ ഗുരു ദൈവം, എരമത്ത്ചമുണ്ഡി വിഷ്ണുമൂര്‍ത്തി, പാടാര്‍ കുളങ്ങര ഭഗവതി, ഗുളികന്‍ തെയ്യങ്ങള്‍ അരങ്ങിലെത്തും അന്ന പ്രസാദ വിതരണവും നടക്കും.
