ബൈക്കില്‍ കടത്തി കൊണ്ടുവന്ന 2.97 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയില്‍

കാസര്‍കോട്: ബൈക്കില്‍ കടത്തി കൊണ്ടുവന്ന 2.97 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയില്‍. നെക്രാജെ ചൂരിമൂല, നെല്ലിക്കട്ട ദേശത്ത് അഹമ്മദ് മകന്‍ മുഹമ്മദ് റഫീഖ്(36) നെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രകാശും സംഘവും ചേര്‍ന്ന് നെല്ലിക്കട്ടയില്‍ വച്ച് അറസ്റ്റ് ചെയ്തത്. കെ എല്‍ 14 എല്‍ 7583 ബൈക്കും കസ്റ്റഡിയിലെടുത്തു. പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.വി രഞ്ജിത്ത് ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി മഞ്ജുനാഥന്‍, സോനു സെബാസ്റ്റ്യന്‍, വി വി . ഷിജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പി എ ക്രിസ്റ്റിന്‍ എന്നിവരും  ഉണ്ടായിരുന്നു.

 

error: Content is protected !!