നെല്ലിത്തറ :ഗീത ജയന്തിയോടാനുബന്ധിച്ചു മാവുങ്കാല്‍ ആനന്ദശ്രമത്തില്‍ നടന്ന ഭാഗവാദ്ഗീത ക്യാമ്പില്‍ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തിലെ കുട്ടികള്‍ പങ്കെടുത്തു.നിത്യജീവിതത്തില്‍ ഭഗവദ് ഗീതയുടെ പ്രസക്തി, അത് വ്യക്തിപരമായ വളര്‍ച്ചയ്ക്കും മാനസിക സമാധാനത്തിനും സഹായിക്കുന്നു എന്നതാണ് പരിപാടിയുടെ ആശയം. ഭഗവദ് ഗീത ജീവിതത്തെക്കുറിച്ചുള്ള ധാരണ നല്‍കുകയും, സന്തോഷം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഇതിലൂടെ ലഭിക്കുന്ന അറിവ് കാരണം വ്യക്തിക്ക് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും ലക്ഷ്യബോധത്തോടെ ജീവിക്കാനും കഴിയും എന്ന് ആശ്രമത്തിലെ പൂജനീയ സ്വാമിജി ശ്രീ മുക്താനന്ദ വ്യക്തമാക്കി.അമ്പത്തോളം കുട്ടികളും അധ്യാപകരും ക്യാമ്പില്‍ പങ്കെടുത്തു. ശ്രീധരന് മാസ്റ്റര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.
