സന്നിധാനത്തിന് കാവലായി മൂന്ന് പതിറ്റാണ്ട് : സബ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ മടിക്കൈക്ക് യാത്രയയപ്പ്

കാഞ്ഞങ്ങാട് : പോലീസുദ്യോഗസ്ഥനായി പ്രവേശിച്ചതു മുതല്‍ കഴിഞ്ഞ 30വര്‍ഷത്തിലധികമായി ശബരിമലയില്‍ സേവനം അനുഷ്ഠിച്ച വരുന്ന കെ.എ.പി നാലാം ബറ്റാലിയനില്‍ അംഗം മധുസൂദനന്‍ മടിക്കൈ യാത്രയയപ്പ് നല്‍കി. ശബരിമലയില്‍ നടന്ന ചടങ്ങില്‍ ശബരിമല കോര്‍ഡിനേറ്റര്‍ എഡിജിപി ശ്രീജിത്ത് ഉപഹാരം കൈമാറി.കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. ഉത്തംദാസ്, സി ഐ കെ പി സതീഷ് കുമാര്‍,എസ് ഐ രാജു , എ .എസ് ഐ ബാബു കോടോത്ത്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രഭേഷ് കുമാര്‍, ശ്രീജേഷ് എന്നിവര്‍ സംബന്ധിച്ചു. മധുസൂദനന്‍ ജനുവരി 31ന് സര്‍വീസില്‍ നിന്നും വിരമിക്കും.

 

error: Content is protected !!