നീലേശ്വരത്ത് ചുമരെഴുത്ത് മതില്‍ തകര്‍ത്തു

നീലേശ്വരം : നീലേശ്വരം മുനിസിപ്പാലിറ്റി 13-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സാഗര്‍ ചാത്തമത്തിന്റെ പ്രചരാണാര്‍ത്ഥം പൂവാലാംകൈയിലെ പത്മാനാഭന്‍ മാസ്റ്റരുടെ മതിലില്‍ എഴുതിയ ചുവരത്ത് മതില്‍ തകര്‍ത്ത് നശിപ്പിച്ചു. പരാജയ ഭീതി പൂണ്ട സിപിഎം ക്രിമിനലുകള്‍ വ്യാപകമായി പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചും മതില്‍ തകര്‍ത്തും പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ത്ത് തെരഞ്ഞടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ചാത്തമത്തെ പഴയകാല സംഭവങ്ങളിലേക്ക് ചെന്നെത്തിച്ച് തിരഞ്ഞടുപ്പ് അട്ടിമറിച്ച് വിജയം നേടാനുള്ള വ്യാമോഹം നടക്കില്ലെന്ന് സി.പി.എം. നേതൃത്വം തിരിച്ചറിയണമെന്നും ചാത്തമത്തെ രാഷ്ട്രീയ അടിയൊഴുക്ക് മനസിലാക്കാന്‍ കഴിയാത്ത സി.പി.എം രാഷ്ട്രീയ നേതൃത്വത്തിന്റെ പാപ്പരത്തമാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നത.് ഇനിയും ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നാല്‍ സമാധാന കാംക്ഷികളായ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും എന്തൊക്കെ അക്രമ സംഭവങ്ങള്‍ നടത്തിക്കഴിഞ്ഞാലും ചാത്തമത്ത് വിജയത്തിന്റെ രണഭേരി മുഴക്കുമെന്നും മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത് വ്യക്തമാക്കി.

 

error: Content is protected !!