ഗ്രേറ്റ് ബോംബെ സര്‍ക്കസ് പ്രദര്‍ശനം 15 ന് സമാപിക്കും

കാഞ്ഞങ്ങാട് : നക്ഷത്ര ഓഡിറ്റോറിയത്തിന് എതിര്‍വശം ഐങ്ങോത്ത്, നടന്ന് വരുന്ന ഗ്രേറ്റ് ബോംബെ സര്‍ക്കസ് കാഞ്ഞങ്ങാട് ഡിസംബര്‍ 15 ന് സമാപിക്കുമെന്ന് സര്‍ക്കാര്‍ മീഡിയ കോഡിനേറ്റര്‍ ശ്രീഹരി അറിയിച്ചു. അബ്ദുറഹ്‌മാന്‍ നുര്‍ഹുസെന്‍ അബ്ദുള്ള, തഡെസ് എറിമിയാസ് ഗിര്‍മെ, മെകോനെന്‍ ഹബ്തമു ഫിക്കാഡു, യിഗ്രെ മെക്ഡെലവിറ്റ്, ഡെസലേഗ്, ടെഫെറ യിംലക്നേഷ് ഡെഗിഫ്, അയ്ലെ ടിനുന്‍സെന്‍ അബ്രിഹേന്‍, ചെകോല്‍ ഡെബാസു അമിലാക്, അഗിമാസ് ഗെറ്റ്നെറ്റ് മൊല്ല, കിഫ് ലെ അബെല്‍ ഗിര്‍മ എന്നീ ഏത്യോപ്യന്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സ്വിമ്മിങ് ബീ അക്രോബാറ്റിക്, ഡയാബോളോ, റോളര്‍ ബാലന്‍സ്, ക്ലബ്സ് ജഗ്ലിങ് എന്നിവയാണ് പ്രധാന ഇനങ്ങള്‍. മണിപ്പൂരി കലാകാരന്മാരുടെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. സോഡ് ആക്റ്റ്, ഗ്രൂപ്പ് ആക്രാബാറ്റിക്സ് അമേരിക്കന്‍ ലിംബിങ് ബോര്‍ഡ്, റഷ്യന്‍ സ്പൈഡ് റിങ്, റഷ്യന്‍ ഡവിള്‍ ക്ലൌണ്‍ ഐറ്റം, റഷ്യന്‍ വെര്‍ട്ടിക്കല്‍ സ്വിങിങ് അക്രോബാറ്റ്, റഷ്യന്‍ ക്ലൌണ്‍ സ്‌കിപ്പിങ് റഷ്യന്‍ കാന്‍ഡില്‍ ബോണ്‍ലെസ്സ് ഐറ്റം എന്നിവ ഇതില്‍ ചിലതു മാത്രമാണ്. മെയ് വഴക്കത്തിന്റെയും കാഴ്ചകളുമായാണ് ഗ്രേറ്റ് ബോംബെ സര്‍ക്കസ് കലാകാരന്മാര്‍ ഇവിടെ എത്തുന്നത്. റഷ്യന്‍ ബാലെയുടെ ചുവടു പിടിച്ച് അവര്‍ അവതരിപ്പിക്കുന്ന അതിസാഹസിക അത്ഭുത പ്രകടനങ്ങള്‍ അദ്ഭുതപരതന്ത്രരായി മാത്രമേ കാണികള്‍ക്ക് നോക്കിക്കാണാനാകൂ. അത്രയധികം വൈവിധ്യമേറിയ അഭ്യാസപ്രകടനങ്ങളാണ് കലാകാരന്മാര്‍ കാഴ്ച വെക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും ആകര്‍ഷിക്കാന്‍ വിവിധ ഇനങ്ങളും സര്‍ക്കസ് കലാകാരന്മാര്‍ അവതരിപ്പിക്കുന്നു. ഡോഗ്സ് അക്രോബാറ്റ്, ഡെന്റല്‍ ബാലന്‍സ്, ബാലന്‍സ് ഇന്‍ ട്രപ്പീസ് തുടങ്ങിയവയും വിവിധ ഇനങ്ങളില്‍ പെടുന്നവയാണ്. റഷ്യന്‍ ബാലെ സംഗീതത്തിന്റെ മാസ്മരികതാളത്തിനൊത്താണ് ഓരോ അഭ്യാസപ്രകടനവു0 നടക്കുക. ഗ്രേറ്റ് ബോംബെ സര്‍ക്കസില്‍ മുന്നൂറോളം ജീവനക്കാരില്‍ നൂറില്‍പരം പേര്‍ സര്‍ക്കസ് കലാകാരന്മാരാണ്.1മണി, 4മണി, 7മണി എന്നിങ്ങനെ ദിവസേന മൂന്ന് പ്രദര്‍ശനങ്ങളാണുള്ളത്. വാര്‍ത്ത സ മ്മേളനത്തില്‍ സര്‍ക്കാര്‍ കാലാകാരന്‍മാരായ സി.ബേബി, എ ത്യോപ്യന്‍ സ്വാ ദേശികളായ ഹു സൈന്‍,കേര, മുഹാന, അത്താമി എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!