കാഞ്ഞങ്ങാട് :ഭിന്ന ശേഷിക്കാരുടെ ദേശീയ സംഘടനയായ സക്ഷമ കാസര്‍കോട് ജില്ലാ സമിതിയുടെ മഹിളാ ആയാമിന്റെ നേതൃത്വത്തിലുള്ള കുടുംബ സംഗമം നടന്നു. കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തില്‍ നടന്ന പരിപാടി സെക്രട്ടറി കെ.വി.ഗണേശന് ഉദ്ഘാടനം ചെയ്തു. സക്ഷമ ജില്ലാ പ്രസിഡന്റ് രവീന്ദ്രന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രമ രഘുനന്ദന് മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ സ്വയം സേവക് സംഘ് കണ്ണൂര്‍ വിഭാഗ് കുടുംബ പ്രഭോധന് പ്രമുഖ് പുണ്ഡരി കാക്ഷന്, ജില്ലാ പ്രമുഖ് സുജയ പാണ്ഡ്യന് , ജില്ലാ വൈസ് പ്രസിഡന്റ് മാരായ രഘുനാഥ് കാഞ്ഞങ്ങാട്, സുരേഷ് നായക്ക് , ജില്ലാ സെകട്ടറി രതീഷ് പരവനടുക്കം, സി.സി. ഭാസ്കരന്, ടി.വി. ഭാസ്കരന്, സന്തോഷ് നീലേശ്വരം എന്നിവര്‍ പ്രസംഗിച്ചു. റോസ് കാര്‍ പ്രമുഖ് ഓമന മുരളി സ്വാഗതവും, പ്രസിന്ദ രഘുനാഥ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു.
