മാവുങ്കാല്‍ :സന്നദ്ധ സേവന, ജീവകാരുണ്യ മേഖലയില്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വ്യത്യസ്തവും നൂതനവും ജനകീയവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബിന്റെ 15- ാം വാര്‍ഷികാഘോഷവും ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണറുടെ ക്ലബ്ബ് സന്ദര്‍ശനവും വിവിധ സേവന പ്രവര്‍ത്തനങ്ങളും നടന്നു. ലയണ്‍സ് 318 ഇ യുടെ കോഴിക്കോട് മേഖലയുടെ ഡിസ്ട്രിക്ട് ഗവര്‍ണറായ ലൈയണ് രവി ഗുപ്തയാണ് ക്ലബ്ബില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയത്. അതോടൊപ്പം രണ്ടു കുടുംബങ്ങള്‍ക്കുള്ള ജീവകാരുണ്യ ഫണ്ട് വിതരണവും നടന്നു. മാവുങ്കാല്‍ ആനന്ദാശ്രമം മഞ്ഞം പൊതിക്കുന്നതിനുള്ള ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവി ഗുപ്ത ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ മോഹനന് കൊടവലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ എം പ്രമോദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സി രാമചന്ദ്രന് വിശിഷ്ട വ്യക്തികളെ പരിചയപ്പെടുത്തി. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി വിശോബ് പനങ്ങാട് , ഫസ്റ്റ് ലേഡി റീജ ഗുപ്ത ,ഡിസ്റ്റിക് അഡൈ്വസര്‍ കെ ഗോപി, ഡിസ്റ്റിക് സെക്രട്ടറി വി വേണുഗോപാലന്‍, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി പി ജയരാജ് നമ്പ്യാര്‍, മുന്‍ പ്രസിഡണ്ട് രാജന് മേങ്ങോത്ത്, റീജണല്‍ ചെയര്‍പേഴ്സണ്‍ പി പി കുഞ്ഞി കൃഷ്ണന് നായര്‍, സോണ്‍ ചെയര്‍പേഴ്സണ്‍ വി സജിത്ത്, ചാട്ടര്പ്രസിഡന്റ് കെ വി സതീശന് എന്നിവര്‍ സംസാരിച്ചു. ഫസ്റ്റ് വൈസ് പ്രസിഡണ്ട് കെ പ്രഭാകരന് സ്വാഗതവും സെക്കന്‍ഡ് വൈസ് പ്രസിഡന്റ് വി വി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷക്കാലം പ്രവര്‍ത്തിച്ച പ്രസിഡന്റുമാരെ യും വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.
