അരയി എരത്ത് മുണ്ട്യ ദേവലായം കളിയാട്ട ഉത്സവം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യൂണിഫോം നല്‍കി

കാഞ്ഞങ്ങാട്: അരയി എരത്ത് മുണ്ട്യ ദേവലായം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 5 വരെ നടക്കുന്ന പുനപ്രതിഷ്ഠ കളിയാട്ട ഉത്സവത്തില്‍ എത്തിച്ചേര്‍ന്നവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി രൂപീകരിച്ച ആരോഗ്യ കമ്മിറ്റിക്ക് യൂണിഫോം നല്‍കി.അഞ്ചു ദിവസവുംമുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ തയ്യാറായ 20 ആളുകള്‍ക്കാണ് യൂണിഫോം നല്‍കിയത്.കാര്‍ത്തിക ഫുഡ് മാനേജറും അമ്പലം ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ രഘു കാര്‍ത്തികയാണ് എല്ലാവര്‍ക്കും യൂണിഫോം നല്‍കിയത്. ആരോഗ്യകമ്മിറ്റി ചെയര്‍മാന്‍ ഗോകുല ന്ദന്‍ മോനാച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീകുമാര്‍, നിമിഷ, സ്റ്റാഫ് നേഴ്‌സ് ധന്യ, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. സിന്ധു കൃഷ്ണന്‍ നന്ദി പറഞ്ഞു

 

error: Content is protected !!