കാഞ്ഞങ്ങാട്:മര്‍ച്ചന്റ്സ് അസോസിയേഷന് സ്ഥാപക നേതാവും വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ ജില്ല പ്രസിഡന്റുമായ കെ.ഉമേഷ് കമ്മത്തിന്റെ വേര്‍പാടില്‍ അനുശോചിച്ച് നാളെ ( ശനി ) ഉച്ചവരെ കാഞ്ഞങ്ങാട്ടെ വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. നാളെ രാവിലെ 9 മുതല്‍ 10 വരെ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ഉമേഷ് കമ്മത്തിന്റെ ഭൗതീക ശരീരം പൊതുദര്‍ശനത്തിന് വെക്കുമെന്നും കെ എം എ ഭാരവാഹികള്‍ പറഞ്ഞു.
