അഖില കേരള നാടകോത്സവത്തിന് അമ്പലത്തറയില്‍ ഇന്ന് അരങ്ങ് ഉണരും;  വിളംബര ഘോഷയാത്ര നടത്തി

അമ്പലത്തറ : അമ്പലത്തറ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി അഖില കേരള നാടകോത്സവത്തിന് ഇന്ന് അരങ്ങ് ഉണരും.
നാടകോത്സവത്തിന്റെ മുന്നോടിയായി നടത്തിയ വിളംബര ഘോഷയാത്ര നടത്തി. ജി.വി.എച്ച്.എസ്.എസ് .ഹെഡ്മാസ്റ്റര്‍
പി. വി.രാജേഷ്. ഫ്‌ലാഗ്ഓഫ് ചെയ്തു. സ്ത്രീശക്തി അമ്പലത്തറ അവതരിപ്പിച്ച ശിങ്കാരിമേളവും വിനോദ് അമ്പലത്തറയുടെ നേതൃത്വത്തില്‍ നടത്തിയ വിദ്വാന്‍. പി. കേളുനായരുടെ വിജ്ഞാനദായിനി വിശ്വവിദ്യാലയത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി തയ്യാറാക്കിയ മനോഹരമായ നിശ്ചലദൃശ്യം വിളംബര ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടകയായിരുന്നു.ദേവരാജ് കക്കാട്ട് അവതരിപ്പിച്ച നാടകം പ്രകൃതി ചൂഷണത്തിതിരെ പ്രതിരോധത്തിന്റെ അടയാളമായി വേദിയില്‍ മാറുകയായിരുന്നു. കൂക്കള്‍ രാഘവന്‍, രവീന്ദ്രന്‍ മുങ്ങത്ത്,
പി.പത്മാവതി , മാധവി കാനം , ശശി കൊടവലം , രാജന്‍ മീങ്ങോത്ത്, രാജേഷ് സ്‌കറിയ കെ. പി. ബാലന്‍ , ശശി മണ്ടേങ്ങാനം
പി.വി.ജയരാജ്, അമ്പലത്തറ നാരായണന്‍, ജയരാജന്‍ കണ്ണോത്ത്, ഉമേശന്‍ മലയാക്കോള്‍ വേണുഗോപാല്‍ ചുണ്ണംകുളം, സുരു കൊമ്പിച്ചിയടുക്കം , ഗിരിജ ടീച്ചര്‍, അഡ്വ.എന്‍ . കരുണാകരന്‍, രാജന്‍ ചെറുവലം, ഗംഗാധരന്‍ ബിതിയാല്‍, രാജേഷ് പന്നിക്കുന്ന് ,
കൃഷ്ണന്‍ വി. കാനം, ജയന്‍ ചുണ്ണംകുളം, സി. ജയ, എന്‍ . ദിവാകരന്‍, കെ. നാരായണന്‍, ബാലകൃഷ്ണന്‍ ചാപ്പയില്‍, എല്‍ .മജീദ്, സി. കെ. സബിത, സരിജബാബു, സി .കൃഷ്ണകുമാര്‍, കരുണന്‍, ഉമേശന്‍, സുരേശന്‍ കാനം, കുഞ്ഞിക്കണ്ണന്‍ ഇരിയ, മണി കൊടവലം ,
കുഞ്ഞിക്കണ്ണന്‍ ടൈലര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ന് വൈകിട്ട് 6 ന് നാടകോത്സവം സിനിമാതാരവും കവിയത്രിയുമായ സി. പി. ശുഭ ഉദ്ഘാടനം ചെയ്യും.സ്മരണിക പ്രകാശനം വി. എം. മൃദുല്‍ നിര്‍വ്വഹിക്കും. 7 മണിക്ക് വനിതകളുടെ പുരക്കളി.അവതരണം മടിക്കൈ നാദക്കോട്ട് വനിത പൂരക്കളി സംഘം. 8 ന് ജനനി കാഞ്ഞങ്ങാട് അവതിപ്പിക്കുന്ന നാടകം ‘ചൂട്ട് ‘. 29 ന് രാത്രി 7ന് പണിയ നൃത്തം. അവതരണം ഗോത്രബന്ധു കലാസമിതി തായന്നൂര്‍, 7.30 ന് വള്ളുവനാട് ബ്രഹ്‌മ അവതരിപ്പിക്കുന്ന നാടകം ‘പകലില്‍ മറഞ്ഞിരുന്നൊരാള്‍ ‘. 30 ന് 6.45 ന് കൈകൊട്ടിക്കളി അവതരണം സ്ത്രീശക്തി അമ്പലത്തറ. തുടര്‍ന്ന് ഫ്യൂഷന്‍ ഡാന്‍സ്. അവതരണം ടീം സ്റ്റാര്‍ അമ്പലത്തറ.
7.30 ന് തിരുവനന്തപുരം അജന്ത അവതിപ്പിക്കുന്ന നാടകം’വംശം’ . ഡിസംബര്‍ 1ന് 7 മണിക്ക് മെന്റലിസ്റ്റ് സുരേഷ് നാരായണന്‍ അവതരപ്പിക്കുന്ന ‘മനസ്സിന്റെ കാണാപ്പുറങ്ങള്‍’ 7.30 ന് തിരുവനന്തപുരം സൗപര്‍ണികയുടെ നാടകം ‘താഴ് വാരം’. 2 ന്
വൈകിട്ട് 6.45ന് നാട്ടിലെ പാട്ടുകാര്‍ അവതരിപ്പിക്കുന്ന നാടക ഗാനങ്ങള്‍. 7.30 ന് ശ്രീശിവ ബേളൂര്‍ അവതരിപ്പിക്കുന്ന നാടകം
‘മഞ്ഞു പെയ്യുന്ന മനസ്സ് ‘ എല്ലാ ദിവസവും 6.30 മണി മുതല്‍ ഓപ്പണ്‍ ഫോറം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 2026 ജനുവരി 17 ന് രാത്രി 7.30 ന് മരുതം തീയേറ്റര്‍ ഗ്രൂപ്പ് പുന്നപ്ര അവതരിപ്പിക്കുന്ന മാടന്‍ മോക്ഷം നാടകവും അരങ്ങേറും.

 

 

 

error: Content is protected !!