ജില്ലയില്‍ വന്‍ ലഹരി വേട്ട:കാസര്‍കോട്, വിദ്യാനഗര്‍, ഹോസ്ദുര്‍ഗ്, ബേക്കല്‍ പോലീസ് സ്റ്റേഷനുകളിലായി ആറ് പേര്‍ പിടിയില്‍

കാഞ്ഞങ്ങാട് :ജില്ലയില്‍ വന്‍ ലഹരി വേട്ട കാസര്‍കോട്, വിദ്യാനഗര്‍, ഹോസ്ദുര്‍ഗ്, ബേക്കല്‍ പോലീസ് സ്റ്റേഷനുകളിലായി 40 ഗ്രാമോളം എംഡിഎംഎ യും ആറ് ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. നാല് ദിവസത്തിനിടെ ലഹരികടത്തു സംഘത്തിലെ ആറ് പേര്‍ പിടിയില്‍. ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎ യുമായി രണ്ടുപേര്‍ പിടിയിലായി . കാസര്‍കോട് ഷിറിബാഗിലു നാഷണല്‍ നഗര്‍ സ്വദേശിയും മുളിയാര്‍ മാസ്തിക്കുണ്ട് ക്വാട്ടേഴ്സില്‍ താമസിക്കുന്ന ഉസ്മാന്‍ കെ(43), ഷിറിബാഗിലു ബദര്‍ പള്ളിക്കു സമീപം താമസിക്കുന്ന അബ്ദുല്‍ റഹിമാന്‍ (55) എന്നിവരാണ് കാസര്‍കോട് പോലീസിന്റെ പിടിയിലായത്. 28.32 ഗ്രാം എംഡിഎംഎ യാണ് ഇവരില്‍ നിന്നും പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവര്‍ സീറ്റിന്റെ അടിയിലായുള്ള സ്റ്റോറേജ് ബോക്‌സിനുള്ളില്‍ കവറില്‍ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സംശയാസ്പദമായ സാചര്യത്തില്‍ കണ്ട ആളെ വിദ്യാനഗര്‍ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും ചേര്‍ന്ന് പരിശോധിച്ചപ്പോള്‍ 6 ഗ്രാം വീതം എംഡിഎംഎ യും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. ഉളിയത്തടുക്ക ഗണേഷ് നഗര്‍ സ്വദേശി മുഹമ്മദ് ഹനീഫ(34) ആണ് പിടിയിലായത്. ഹോസ്ദുര്‍ഗ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 3 ഗ്രാം എംഡിഎംഎ യുമായി മുറിയാനാവി സ്വദേശി ഷാജഹാന്‍ അബൂബക്കര്‍(41) പിടിയിലായി . ഇയാളുടെ കിടപ്പുമുറിയിലെ ബാത്റൂമില്‍ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബേക്കല്‍ പോലീസ് രണ്ട് പേരെ എംഡിഎംഎ യുമായി പിടികൂടിയിരുന്നു. പയ്യന്നൂര്‍ രാമന്തളി കുന്നരു സ്വദേശികളായ പ്രജിത് എം (33), സജിത്ത് ടി(36) എന്നിവരാണ് 1.95 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. വാഹന പരിശോധനക്കിടെ പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് സമീപത്തു നിന്നുമാണ് ഇവര്‍ പിടിയിലായത്. ആകെ 39 .27ഗ്രാം എംഡിഎംഎ യും 6ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് ആറ് പേരില്‍ നിന്നുമായി 4 ദിവസത്തിനിടെ ജില്ലയില്‍ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ബി വി. വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് എഎസ്പി ഡോ. നന്ദഗോപന്‍. എം ഐപിഎസ്, കാഞ്ഞങ്ങാട്, ബേക്കല്‍ ഡിവൈഎസ്പി സുരേഷ് ബാബു, മനോജ് വി വി എന്നിവരുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ പി. നളിനാക്ഷന്‍ പി, കെ.ഷൈന്‍ , ഇ അനൂപ് കുമാര്‍ , രഞ്ജിത്ത് രവീന്ദ്രന്‍ എസ് ഐ മാരായ കെ രാജീവന്‍, എസ് അനൂപ് , ടി.അഖില്‍ , സി പി ജിജേഷ്, സെബാസ്റ്റ്യന്‍, നീതു, റോഷിത് മൗഷമി സി ആര്‍, എഎസ്‌ഐ അജയകുമാര്‍, പ്രദീപ് കുമാര്‍, നിഷാദ് സീരിയസ് സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ കെ.അനില്‍, എന്‍ ആര്‍ .പ്രശാന്ത് , സി പി ഒ മാരായ ശ്യാം ചന്ദ്രന്‍, വി.രമേഷ്, ഡ്രൈവര്‍ സി പി ഒ ജീതീഷ്, രാജേഷ്, സനീഷ് ജോസഫ്, കൃഷ്ണനുണ്ണി ജില്ലാ സ്‌ക്വാഡ്, കാസര്‍കോട്, കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

error: Content is protected !!