കരിന്തളം:കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പതിനാറാം വാര്‍ഡ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും വാര്‍ഡ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും നടന്നു.വാളൂരില്‍ വെച്ച് നടന്ന ഇരു പരിപാടികളും പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മിറ്റി അംഗം ലെനിന്‍ പ്രസാദ് അധ്യക്ഷത വഹിച്ചു.പാര്‍ട്ടി ഏരിയ കമ്മിറ്റിയംഗം കയനി മോഹനന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് കിനാനൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി പാറക്കോല്‍ രാജന്‍,പതിനാറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി എന്‍ രമണന്‍,വാര്‍ഡ് മെമ്പര്‍ ടി എസ് ബിന്ദു എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് സെക്രട്ടറി പി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
