കാഞ്ഞങ്ങാട് : അരയി ഏരത്ത് മുണ്ട്യ ദേവാലയം പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശ കളിയാട്ട മഹോത്സവം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 5 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. 30 ന് രാവിലെ 10 മണിമുതല്‍ കലവറ നിറയ്ക്കല്‍. 12 മണിക്ക് അന്നദാനം. 4 മണിക്ക് ആചാരവരവേല്‍പ്പ് തുടര്‍ന്ന് വിവിധ പൂജാധികര്‍മ്മങ്ങള്‍. 7 മണിക്ക് കലാപരിപാടിയുടെ ഉദ്ഘാടനവും ബ്രോഷര്‍ പ്രകാശന വും എസ്. എം. കോളേജ് പെരിയ ചെയര്‍മാന്‍ രാജന്‍ പെരിയ ഉദ്ഘാടനം ചെയ്യും.
സാമ്പത്തിക ചെയര്‍മാന്‍ പവിത്രന്‍ എഞ്ചിനീയര്‍ ഞാണിക്കടവ് അദ്ധ്യക്ഷനാവും. ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രഗത്ഭ്യം തെളിയിച്ച വ്യക്തികളെ ആദരിക്കും.
രാത്രി 8 ന് ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ തിരുവാതിര, നാട്ടരങ്ങ്. ഡിസംബര്‍ 1 ന് വൈകിട്ട് 4 ന് സാംസ്‌കാരികസമ്മേളനം ഫോക്ക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ കെ. വി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ ഐശ്വര്യ കുമാരന്‍ അദ്ധ്യക്ഷനാവും. വി. കെ. സുരേഷ് ബാബു കണ്ണൂര്‍ മുഖ്യപ ഭാഷണം നടത്തും. 8.30 ന് തിരുവനന്തപുരം അജന്തയുടെ നാടകം വംശം. 2 ന് രാവിലെ 9.48 മുതല്‍ 11.42 വരെയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി മേക്കാട്ടില്ലത്ത് പത്മ നാടപട്ടേരി അവര്‍കളുടെ മഹനീയ കാര്‍മിതത്വത്തില്‍ പുനഃപ്രതിഷ്ഠ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം. വൈകിട്ട് 3 മണിക്ക് പൂരക്കളി സെമിനാറും പ്രദര്‍ശനവും. തുടര്‍ന്ന് മറത്തുകളി, പൂരക്കളി പ്രദര്‍ശനം. 5.30 ന് വിളക്ക്പൂജ. രാത്രി 8 ന് അരയി തത്ത്വമസി കലാസാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ നേത്യത്വത്തില്‍ കലാസന്ധ്യ. 3 ന് രാവിലെ നീലേശ്വരം തളിയില്‍ നീലക്ണ്‌ഠേശ്വര ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവരല്‍. വൈകിട്ട് 4.30 ന് സന്ധ്യാവേള, തെയ്യംകൂടല്‍ 7 മണിക്ക് യൂത്ത്‌സ് ഓഫ് മുണ്ട്യ അരയി സെന്ററിന്റെ നേതൃത്വത്തില്‍ അനുമോദന ചടങ്ങ്. തുടര്‍ന്ന് പയ്യന്നൂര്‍ ഹാര്‍ട്ട്ബീറ്റ്‌സ് ഓര്‍ക്കസ്ട്രയുടെ മ്യൂസിക്കല്‍ നൈറ്റ്. 4 ന് രാവിലെ വിവിധ തെയ്യക്കോലങ്ങള്‍ . 12 മണിക്ക് അന്നദാനം, വൈകിട്ട് 7 ന് തെക്കേപ്പുറം കാഴ്ച സമിതിയുടെ നേതൃത്വത്തില്‍ മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന വര്‍ണ്ണശബളമായ തിരുമുല്‍ കാഴ്ച, 8 ന് പതിക്കാല്‍ ചാമുണ്ഡി അമ്മയുടെ സന്നിധിയില്‍ തെയ്യം കൂടല്‍. 5 ന് രാവിലെ മുതല്‍ വിവിധ തെയ്യക്കോലങ്ങള്‍, 12 മണിക്ക് അന്നദാനം, 3.30 ന് വിഷ്ണു മൂര്‍ത്തിയുടെ പുറപ്പാട്, 5 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെയും പതിക്കാല്‍ ചാമുണ്ഡിയമ്മയും തമ്മില്‍ കുടികാഴ്ച. തുടര്‍ന്ന് എഴുന്നള്ളത്തും തേങ്ങയേറും തുലാഭാരവും രാത്രി 10 മണിക്ക് വടക്കേന്‍ വാതില്‍ ചടങ്ങോടുകൂടി സമാപനം. വാര്‍ത്താസമ്മേളനത്തില്‍ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ഐശ്വര്യകുമാരന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍
എ. കൃഷ്ണന്‍, ട്രഷറര്‍ നാരായണന്‍ പുല്ലൂര്‍, ക്ഷേത്രം പ്രസിഡന്റ് കുമാരന്‍ അള്ളോത്ത്,സെക്രട്ടറി സി. കുഞ്ഞികൃഷ്ണന്‍,
പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ സി. കെ. വത്സലന്‍ , വൈസ് ചെയര്‍മാന്‍ ഇ. വി. വിജയന്‍, കണ്‍വീനര്‍ കെ വി .മോഹനന്‍,സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ പവിത്രന്‍ എഞ്ചിനീയര്‍ ഞാണിക്കടവ്, കണ്‍വീനര്‍ രഘു ബി. നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.
