കാഞ്ഞങ്ങാട് :ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ ഘടകം ഹോസ്ദുര്‍ഗ് യൂണിറ്റ് ദേശീയ നിയമദിനം ആചരിച്ചു. കാഞ്ഞങ്ങാട് ബാര്‍ അനക്‌സ് ഹോളില്‍ കൂത്ത് പറമ്പ് ബാറിലെ അഭിഭാഷകനായ എം കെ. രഞ്ജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഘടകം പ്രസിഡന്റ് അഡ്വ. എ സി അശോക് കുമാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ വി. രവീന്ദ്രന്‍, കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.ജി അനില്‍,കാസര്‍കോട് ബാറിലെ മുതിര്‍ന്ന അഭിഭാഷകന്‍ കരുണാകരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.ഹോസ്ദുര്‍ഗ് യൂണിറ്റ് പ്രസിഡന്റ് അഡ്വ എ. മണികണ്ഠന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി അഡ്വ. നവീന്‍ രാജ് നന്ദിയും പറഞ്ഞു. ഹോസ്ദുര്‍ഗ്,കാസര്‍കോട് ബാറിലെ അഭിഭാഷകര്‍ പരിപാടിയില്‍ പങ്കെടുത്തു.
