ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങണം: കേരള സ്റ്റേറ്റ് ബാര്‍ബര്‍-ബ്യൂട്ടിഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു )

കാഞ്ഞങ്ങാട്:കേരള കേരള സ്റ്റേറ്റ് ബാര്‍ബര്‍-ബ്യൂട്ടിഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങുവാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.തൊഴില്‍ മേഖലയിലെ കോര്‍പറേറ്റുകളുടെ കടന്നുകയറ്റം നിത്യ ജീവിതത്തിന് വേണ്ടി തൊഴിലെടുക്കുന്ന തൊഴിലാളികളെ പ്രയസത്തിലാക്കുന്നതും പുതിയ ഷോപ്പുകള്‍ തുടങ്ങുന്നതിന് ദൂര പരിധി നിശ്ചയിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സി ഐ ടി യു ജില്ലാ സെക്രട്ടറി ഗിരികൃഷണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സനീഷ് കുറുഞ്ചേരി അദ്ധ്യക്ഷത വഹിച്ചു കെ എസ് ബി യു സംസ്ഥാന ജോയിന്റ് സെക്രട്ടറി ബോബി കണ്ണൂര്‍ എന്‍ പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു ജില്ലാ സെക്രട്ടറി ശിവദാസ് കെ. എസ് സ്വാഗതം  പറഞ്ഞു

 

error: Content is protected !!