രാവണീശ്വരം: കൂഞ്ഞങ്ങാട് തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഭക്തിഗാന ആല്‍ബം ശിവമോഹിനി അയ്യന് പ്രകാശനം ചെയ്തു. ദേവജ് പി.രാജേഷ് കുമാര്‍, ദേവിന പി. രാജേഷ് കുമാര്‍ എന്നിവര്‍ ആലപിച്ച ആല്‍ബം കണ്ണൂര്‍ സിറ്റി പോലീസ് കമീഷണര്‍ നിഥിന് രാജ് ഐ.പി.എസ് പ്രകാശനം ചെയ്തു. പാലക്കാട് വിക്ടോറി കോളജ് റിട്ട. പ്രിന്‍സിപ്പല്‍ കെ. മാധവന് നമ്പ്യാര്‍, വെയര്‍ഹൗസിങ് കോര്പറേഷന് റിട്ട.ജീവനക്കാ?രന് സി.എം.രാധാകൃഷ്ണന് നായര്‍ എന്നിവര്‍ ഏറ്റുവാങ്ങി. കൂഞ്ഞങ്ങാട് തറവാട് പ്രസിഡന്റ് കെ. വിജയകുമാര്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കെ. ഉണ്ണി, കെ. ഗംഗാമണി എന്നിവര്‍ സന്നിഹിതരായി. തറവാട് സെക്രട്ടറി കെ. മണി കണ്ഠന്സ്വാഗതംപറഞ്ഞു.
