കാഞ്ഞങ്ങാട് നഗരസഭയില്‍ വികസന മുരടിപ്പിന്റെ 10 വര്‍ഷം യുഡിഎഫ് വിജയത്തിന് ആക്കം കൂട്ടുമെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്

കാഞ്ഞങ്ങാട് : നഗരസഭയിലെ ഇടത് ഭരണത്തിലെ 10 വര്‍ഷക്കാലത്തെ വികസന മുരടിപ്പ് ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന് ആക്കം കൂട്ടുമെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. സ്ഥാനാര്‍ത്ഥിനിര്‍ണയം ഏകകണ്ഠമായി നടത്താന്‍ സാധിച്ചത് തന്നെ കാഞ്ഞങ്ങാട് യുഡിഎഫിനെ സംബന്ധിച്ച് ആദ്യഘട്ട വിജയമാണെന്നും
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടത്തിലെ പ്രധാന നേട്ടം കരിമണല്‍ ഖനനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് ഒരു ജോലിയും ചെയ്യാതെ കോടിക്കണക്കിന് രൂപ ലഭിച്ചു എന്നതാണെന്നും അദ്ദേഹം പറഞ്ഞു കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം

error: Content is protected !!