കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് 2026 മെയ് 3 ന് സംഘടിപ്പിക്കുന്ന ഫാമിലി മീറ്റിന്റെ ലോഗോ പ്രകാശനം നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടയിലിന്റെയും കാസര്‍കോട് ജില്ലാ ഭാരവാഹികളുടെയും സാനിധ്യത്തില്‍ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷരീഫിന് കൈമാറി ലോഗോ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. കെ.എം.എ പ്രസിഡന്റ് സി.കെ ആസിഫ് അധ്യക്ഷത വഹിച്ചു, കെ.എം.എ ഭാരവാഹികളായ ഐശ്വര്യ കുമാരന്,ഹാസിഫ് മെട്രോ, പി മഹേഷ്, പി വി .അനില്‍, ശറഫുദ്ധീന്‍ തോഫ എന്നിവര്‍സംബന്ധിച്ചു.
