കാഞ്ഞങ്ങാട് മര്‍ച്ചന്‍സ് അസോസിയേഷന് അഭിമാന നിമിഷം; പൈലറ്റ് രോഹന്‍ പി രഞ്ജിത്തിന് കെ എം എ യുടെ ആദരവ്

കാഞ്ഞങ്ങാട്:ന്യൂസിലന്‍ഡിലെ ഇന്റര്‍നാഷണല്‍ കൊമേഴ്‌സല്‍ പൈലറ്റ് അക്കാദമിയില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കി, നാട്ടില്‍ തിരിച്ചെത്തിയ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മെമ്പറായ ബ്രദേഴ്‌സ് ഫുട് വെയര്‍ ഉടമ രഞ്ജിത്തിന്റെ മകന്‍ രോഹന്‍ പി രഞ്ജിത്തിന് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അനുമോദിച്ചു. പ്രസിഡണ്ട് സി.കെ.ആസിഫ് പൊന്നാടയണിയിച്ച് ആദരിച്ചു.കെ എം എ ഭാരവാഹികളായ ഐശ്വര്യ കുമാരന്‍, മുഹമ്മദ് ഹാസിഫ്, മഹേഷ് പി, ഷറഫുദ്ദീന്‍, നിത്യാനന്ദ നായക്, സമീര്‍ ഡിസൈന്‍, ഗിരീഷ് നായക്, അനില്‍ പി വി, ചന്ദ്രന്‍ പെറ്റ്‌സ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സീനിയര്‍ അംഗവും മുന്‍ എക്‌സിക്യൂട്ടീവ് മെമ്പറുമായ സൈമണിന്റെ പൗത്രനാണ് രോഹന്‍ പി രഞ്ജിത്ത്.

error: Content is protected !!