കാഞ്ഞങ്ങാട്: സ്‌കൂള്‍ കായികമേളയുടെ ഭാഗമായി ജമ്മു കാശ്മീരില്‍ വെച്ച് നടന്നു ദേശീയ തൈകൊണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 55കിലോ വിഭാഗത്തില്‍ വെങ്കലമെഡല്‍ നേടിയ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി വി അവന്തികയ്ക്ക് സ്‌കൂള്‍ മാനേജ്‌മെന്റ്, പി ടി എ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. സ്‌കൂള്‍ ലീഡര്‍ കൂടിയാണ്പഠനത്തിലും കായിക മത്സരങ്ങളിലും ഒരുപോലെ തിളങ്ങുന്ന അവന്തിക . മഡിയനിലെ പാലക്കിയില്‍ രാജന്റെയും ആശാലതയുടെയും മകളാണ്.. മുന്‍ തൈ കൊണ്ടോ മെഡല്‍ ജേതാവ് വി ഗോപിക ഏക സഹോദരിയാണ്. കാഞ്ഞങ്ങാട് തൈക്കൊണ്ടോ അക്കാദമിയിലാണ് പരിശീലനം നടത്തിയത്.കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എന്‍ വേണുനാഥന്‍ പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു. സ്‌കൂള്‍ എച്ച് എം പി സുമ, കായിക അധ്യാപകന്‍ കെ വിജയകൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി കെ വി രാജേഷ്,പരിശീലകരായ കെ സ്‌നേഹ, പി പ്രകാശന്‍എന്നിവര്‍ സംസാരിച്ചു. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, കാഞ്ഞങ്ങാട് തൈക്കാ ണ്ടോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.
