കാഞ്ഞങ്ങാട്: കല്ലൂരാവി താജുല്‍ ഉലമ സ്മാരക സുന്നി സെന്റര്‍ എട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രമുഖ ചിന്തകനും പ്രഭാഷകനുമായ ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അവതരിപ്പിക്കുന്ന പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഹിജ്‌റ (പാലായനം ദൃശ്യാവിഷ്‌കാരം നവംബര്‍ 26 ന് കല്ലൂരാവി താജുല്‍ ഉലമ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രാചകന്‍ മുഹമ്മദ് നബി (സ), സന്തത സഹചാരി അബൂ ബക്കര്‍ സിദ്ധീഖ് (റ) ഇരുവരും മക്കയില്‍ നിന്ന് മദീനയിലേക്ക് നടത്തിയ പാലായനത്തെ ആസ്പദമാക്കിയുള്ള ആവിശ്കരണം ആകര്‍ശണീയത കൊണ്ടും അവതരണ ശൈലി കൊണ്ടും ഇതിനകം തന്നെ ജനഹൃദയങ്ങള്‍ കീഴടക്കിയിട്ടുണ്ട്. എട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി വൈകീട്ട് 5ന് മഹ്‌ളറത്തുല്‍ ബദ്രിയ്യ നടക്കും. സി കെ.അബ്ദുല്‍ ഹമീദ് സഖാഫി നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന വാര്‍ഷിക പരിപാടി കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജന.സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്ല മൗലവി അദ്ധ്യക്ഷത വ ഹിക്കും. എസ് വൈ എസ് സോണ്‍ പ്രസിഡണ്ട് മദനീയം അബ്ദുല്ലത്തീഫ് സഖാഫി ഉദ് ബോധനവും സംസ്ഥാന സമിതി അംഗം അബ്ദുല്‍ കരീം ദര്‍ബാര്‍ക്കട്ട ആമുഖ പ്രഭാഷ ണവും നടത്തും. ഹിജ്‌റ ദൃശ്യാവിഷ്‌കാരത്തിന് സംസ്ഥാന സെക്രട്ടറി ഡോ.മുഹമ്മദ് ഫാ റൂഖ് നഈമി കൊല്ലം നേതൃത്വം നല്‍കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി വി സി.അബ്ദുല്ല സഅദി, സോണ്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മൗലവി കൊളവല്‍, ജന.സെക്രട്ടറി അബ്ദുസ്സത്താര്‍ പഴയ കടപ്പുറം, സമസ്ത മേഖല പ്രസിഡണ്ട് കെ.പി.അബ്ദുറഹ്‌മാന്‍ സഖാഫി,ജന. സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി ആറങ്ങാടി, മുഹമ്മദ് ഇര്‍ഷാദ് അ സ്ഹരി മലപ്പുറം, എസ് എം എ.ജില്ലാ ജന.സെക്രട്ടറി ബശീര്‍ മങ്കയം, സോണ്‍ പ്രസിഡണ്ട് മടിക്കൈ അബ്ദുല്ല ഹാജി,എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡണ്ട് അബ്ദു റഹ്‌മാന്‍ ഇര്‍ഫാനി, അബ്ദുസ്സലാം പുഞ്ചാവി, സുബൈര്‍ പടന്നക്കാട്, ഇകെ.അബ്ദുറഹ്‌മാന്‍ ഫലാഫ് നഗര്‍, അബ്ദുല്‍ മജീദ് ഞാണിക്കടവ്, സി പി, അഹമ്മദ്, അബ്ദുള്‍ നാസര്‍ പി കെ ,സി എ ച്ച് ഉനൈഫ്, പി കെ. മഹ്‌മൂദ് ഹാജി, മുഹമ്മദ് ബാവ നഗര്‍,സി കെ ഇസ്മാഈല്‍,ഫാറൂഖ് കല്ലൂരാവി, പി.യൂനുസ്, സി എച്ച് മുത്തലിബ് പ്രസംഗിക്കും. വാര്‍ത്ത സമ്മേളനത്തില്‍ സെന്റര്‍ രക്ഷാധികാരി അബ്ദുല്‍ ഹമീദ് സഖാഫി,സ്വാഗത സംഘം രക്ഷാധികാരി
അബ്ദുസ്സത്താര്‍ പഴയ കടപ്പുറം,രക്ഷാധികാരി ബശീര്‍ മങ്കയം, സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്ല മൗലവി, ജന.കണ്‍വീനര്‍
സി എച്ച് ഉനൈഫ്, കണ്‍വീനര്‍ സി എച്ച് ഫാറൂഖ്, പി.ഇസ്മയില്‍ മൗലവി, ടി. യൂനുസ് , കെ. പി മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
