ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് ജയിക്കാന്‍ സിപിഎം ശ്രമം : എം.എല്‍. അശ്വിനി

കുണ്ടംകുഴി : ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് ജയിക്കാനാണ് സിപിഎം ശ്രമമെന്നും വികസനം വാഗ്ദാനം ചെയ്താണ് ബിജെപി ജനങ്ങളെ സമീപിക്കുന്നതെന്നും ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പറഞ്ഞു.

മടിക്കൈ, ബേഡഡുക്ക പോലുള്ള പഞ്ചായത്തുകളില്‍ സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ അവരെ നാമനിര്‍ദേശം ചെയ്ത ആളുകളെ ഭീഷണിപ്പെടുത്തുകയാണ് സിപിഎം. ഈ ഭീഷണികളെ അതിജീവിച്ച് പ്രതിപക്ഷം പോലുമില്ലാത്ത ബേഡഡുക്ക പഞ്ചായത്തില്‍ ചരിത്രത്തിലാദ്യമായി എല്ലാ വാര്‍ഡുകളിലും ബിജെപി ശക്തമായ മത്സരം കാഴ്ച്ച വെക്കാനൊരുങ്ങുകയാണ്. പിണറായി വിജയന്റെ അഴിമതി ഭരണവും മോദിയുടെ സദ്ഭരണവും തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ പിണറായി സര്‍ക്കാരിന് വലിയ ജനരോഷം നേരിടേണ്ടി വരുമെന്നും അശ്വിനി പറഞ്ഞു.

ബിജെപി ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ഉദയന്‍ ചെമ്പക്കാട് അദ്ധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത്, മണ്ഡലം പ്രസിഡന്റ് ദിലീപ് പള്ളഞ്ചി, മണ്ഡലം സെക്രട്ടറി രതീഷ് കെ., ബേഡഡുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുകുമാരന്‍ കരിപ്പാടകം എന്നിവര്‍സംസാരിച്ചു.

error: Content is protected !!